സൗദിയില്‍ മരിച്ച നാരായണന്‍, റെനി റപ്പായി എന്നിവരുടെ കുടുംബങ്ങള്‍ക്ക് കെഎംസിസി സഹായം
റിയാദ്: കെ.എം.സി.സി പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ അംബാസഡര്‍മാരാണെന്നും സൗദിയിലെ പ്രവര്‍ത്തനം മാതൃകാ പരമാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സൗദി കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതിയില്‍ രണ്ട് കോടി രൂപയുടെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സൗദിയിലെ ലൈല അഫ്‌ലാജില്‍ മരിച്ച കാസര്‍കോഡ് നാരായണന്റെ കുടുംബ സഹായം ഭാര്യ യശോദക്കും അല്‍ജൗഫില്‍ മരിച്ച തൃശൂര്‍ റെനിയുടെ പിതാവ് റപ്പായിക്കും ചെക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രവാസ ലോകത്തെ ഏറ്റവും വലിയ കാരുണ്യപദ്ധതിയാണ് സൗദി […]














