വാഗ്ദാനം പാഴ്‌വാക്കായി; ദുരിതത്തിലായ മലയാളികള്‍ നാടണഞ്ഞു
റിയാദ്: സന്ദര്‍ശന വിസയില്‍ ആയുര്‍വേദ പഞ്ചകര്‍മ തെറാപ്പി ജോലിക്കെത്തിയ മലയാളി യുവാക്കള്‍ ദുരിതത്തിനൊടുവില്‍ നാടണഞ്ഞു. കേരളത്തില്‍ പലതവണ ആയുര്‍വേദ ചികിത്സക്കെത്തിയ അറബിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ വൈക്കം സ്വദേശി എല്‍ദോ കൃഷ്ണന്‍, പാലക്കാട് ചിറ്റൂര്‍ സ്വദേശി പ്രേം കുമാര്‍ എന്നിവരെ കേളി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. അറബിയുമായി ആറു വര്‍ഷത്തെ പരിചയവും സൗഹൃദവുമുണ്ട്. രണ്ടാഴ്ച മുമ്പ് റിയാദ് എയര്‍പോര്‍ട്ടിലെത്തിയ ഇവരെ സ്‌പോണ്‍സര്‍ സ്വീകരിക്കാനെത്തിയെങ്കിലും റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യ, 380 കിലോമീറ്റര്‍ അകലെ അല്‍ […]













