ഹായില്‍ കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ഹബീബ് സെന്റര്‍ ജേതാക്കള്‍
ഹായില്‍ : കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഹബീബ് മെഡിക്കല്‍ സെന്റെര്‍ ജേതാക്കളായി. ആവേശമേറിയ ഫൈനല്‍ മത്സരത്തില്‍ ബ്ലൂസ്റ്റാര്‍ ഹായിലിനെ പരാജയപ്പെടുത്തിയാണ് ഹബീബ് സെന്റര്‍ ജേതാക്കളായത്. എട്ട് ടീമുകള്‍ മാററുരച്ച മത്സരങ്ങളുടെ ഉദ്ഘാടനം അബാര്‍ വാട്ടര്‍ എം ഡി മാജു നിര്‍വ്വഹിച്ചു. ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹുസൈന്‍ വടുതല സ്വാഗതം പറഞ്ഞു. അഷ്‌റഫ് അഞ്ചരക്കണ്ടി, ഫൈസല്‍ കൊല്ലം, ബാപ്പു […]














