Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

Damam, gulf, Jeddah, Riyad

പ്രവാസി ഫൗണ്ടേഷന്‍ കുടുംബ സംഗമം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) സൗദി നാഷണല്‍ കമ്മിറ്റി റിയാദില്‍ കുടുംബ സംസമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു. റിയാദ്, ദമാം, ജിദ്ദ റിജിനല്‍ കമ്മിറ്റികളുടെ പുതിയ ഭാരവാഹികളെ കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ പ്രഖ്യാപിച്ചു. പിഎംഎഫ് പ്രവര്‍ത്തകനായിരുന്ന വിടപറഞ്ഞ നൗഷാദ് വെട്ടിയാറിന്റെ കുടുംബ സഹായ നിധി ട്രഷറര്‍ ജോണ്‍സണ്‍ മുജിബ് കായംകുളത്തിനു […]

Damam, gulf, Jeddah, Riyad

കൊവിഡ് രോഗമുക്തി കൂടി; സൗദിയില്‍ ആശ്വാസം

റിയാദ്: സൗദിയല്‍ 24 മണിക്കൂറിനിടെ 4,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,296 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 705 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 5 മുതല്‍ 11 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുളള വാക്‌സിന്‍ സുരക്ഷിതമാണ്. ലോകത്ത് 10 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഹൂതി ആക്രമണം: ജസാനില്‍ രണ്ട് വിദേശികള്‍ക്ക് പരിക്ക്

റിയാദ്: യമനിലെ ഹൂതി ആക്രമണത്തില്‍ സൗദിയിലെ ജസാനില്‍ രണ്ട് വിദേശ പൗരന്‍മാര്‍ക്ക് പരിക്കേറ്റതായി സഖ്യസേന. അഹമദ് അല്‍ മസാരിഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ബംഗ്‌ളാദേശ്, സുഡാന്‍ പൗരന്‍മാര്‍ക്കാണ് പരിക്കേറ്റത്. ചില വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സംഖ്യ സേന അറിയിച്ചു. അതിനിടെ, യുഎഇക്കു നേരെ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് തകര്‍ത്തതായി എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിക്ക് നേരെയാണ് ആക്രമണ ശ്രമം. മിസൈല്‍ അവശിഷ്ടങ്ങള്‍ അബുദാബിയിലെ വിവിധ പ്രവേശങ്ങളില്‍

Damam, gulf, Jeddah, Riyad

പ്രീമിയം ഇഖാമ: വിദേശികള്‍ക്ക് ആനുകൂല്യം

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്കു സ്വദേശി പൗരന്‍മാര്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമി, കെട്ടിടം എന്നിവ വാങ്ങുന്നതിനു അനുമതി ലഭിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ് പ്രീമിയം ഇഖാമ വിതരണം ആരംഭിച്ചത്. പ്രീമിയം ഇഖാമ ഉടമകള്‍ക്ക് മക്ക, മദീന എന്നീ പ്രദേശങ്ങള്‍ ഒഴികെ രാജ്യത്തെവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ കഴിയും. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും വ്യവസായ, വാണിജ്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അനുമതി ലഭിക്കും. വിദ്യഭ്യാസം, ആരോഗ്യം എന്നീ

Damam, gulf, Jeddah, Riyad

താജുദ്ദീന്‍ മലയിലിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പേരാമ്പ്ര മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ മലയിലി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ്്എന്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സജ്മല്‍ റിജന്‍സി ഉദ്ഘാടനം ചെയ്തു. കമ്മറ്റിയുടെ സ്‌നേഹോപഹാരം കോഴിക്കോട് ജില്ല വൈ. പ്രസിഡന്റ് റഷീദ് പടിയങ്ങള്‍ സമ്മാനിച്ചു. ഷാഫി കൂത്താളി, മുഹമ്മദ് അലി ചേനോളി, സിറാജ് മേപ്പയൂരും എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കന്നാട്ടി സ്വാഗതവും അഷറഫ് ടി മേപ്പയൂര്‍ നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

കേളി സമ്മേളനം; ജയന്‍ അടൂര്‍ സിത്തീന്‍ യനിറ്റ് പ്രസിഡന്റ്

റിയാദ്: ആഗസ്തില്‍ നടത്തുന്ന പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് സമ്മേനങ്ങള്‍ ആരംഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ യൂണിറ്റ് സമ്മേളനങ്ങളും ജൂലൈ വരെ ഏരിയ സമ്മേളങ്ങളും നടക്കും. കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിത്തീന്‍ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠ കുമാര്‍ അധ്യക്ഷത വഹിച്ചു. സിറ്റി യൂണിറ്റ് അംഗം ജ്യോതിലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ മണി വരവ്‌ചെലവ്

Damam, gulf, Jeddah, Riyad

സൗദി സായുധ സേനയില്‍ വനിതാ സൈനികര്‍

റിയാദ്: സൗദി സായുധ സേനയിലേക്ക് തെരഞ്ഞെടുത്ത വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് ആംഡ് ഫോഴ്‌സ് ട്രൈനിംഗ് സെന്ററില്‍ നടന്നു. സായുധ പരിശീലനം നേടിയ വനിതാ സൈനികര്‍ സത്യപ്രതിജ്ഞ ചെയ്ത കരസേനയുടെ ഭാഗമായി. ആംഡ് ഫോഴ്‌സ് ആസ്ഥാനത്ത് നടന്ന ബിരുദ ദാന ചടങ്ങില്‍ സായുധ സേനാ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹമദ് അല്‍ ഉമരി മുഖ്യാതിഥിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ വനിതാ ജീവനക്കാര്‍ക്ക് മികച്ച പ്രൊഫഷണല്‍ പരിശീലനം നല്‍കുമെന്ന് സായുധ സേനാ വിദ്യാഭ്യാസ പരിശീലന അതോറിറ്റി

Damam, gulf, Jeddah, Riyad

അതിശൈത്യം വരും ദിവസങ്ങളിലും തുടരും

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ നഗരങ്ങളില്‍ അന്തരീക്ഷതാപം മൈനസ് മൂന്ന് ഡിഗ്രിയായി താഴ്ന്നു. മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ തുററൈഫില്‍ 30 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തലസ്ഥാനമായ റിയാദില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം രേഖപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ ശീതകാറ്റ് രാജ്യത്തേക്ക് കടന്നതാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദിയില്‍ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 5,072 രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. പുതുതായി 4,535 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 8,920 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കൊവിഡ് രോഗ ലക്ഷണമുളള വിദ്യാര്‍ഥികളെ റാപിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വളരെ വേഗം ഫലം ലഭിക്കുന്നതിനാല്‍ കുട്ടികളെ മറ്റുളളവരുമായി ഇടകലരുന്നത് ഒഴിവാക്കാനാണ്

Damam, gulf, Jeddah, Riyad

‘വിദ്യാകിരണം’ കേളി പായസ ചലഞ്ച്

റിയാദ്: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യാകിരണം പദ്ധതിക്ക് സഹായം എത്തിക്കുമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. ഇതിന്റെ ഭാഗമായി പായസം ചലഞ്ച് നടത്തി പണം സ്വരൂപിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കാന്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ക്കാണ് സാമ്പത്തിക സഹായം. നേരത്തെ 10 ലക്ഷം രൂപ ‘വിദ്യാകിരണം’ പദ്ധതിക്ക് കേളി സംഭാവന നല്‍കിയിരുന്നു. കേളിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം കേളിദിനം-2022 ന്റെ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പായസ ചലഞ്ച് നടത്തിയത്. പരിപാടിക്ക് സതീഷ്‌കുമാര്‍, സീന സെബിന്‍, മധു

Damam, gulf, Jeddah, Riyad

സൗദിയില്‍ അതിശൈത്യം; സ്‌കൂളുകള്‍ ജനുവരി 23ന് തുറക്കും

സൗദിയില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാനമായ റിയാദില്‍ ഇന്ന് അന്തരീക്ഷ താപം രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. അറാര്‍, തബൂക്, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങളില്‍ മൈനസ് ഒന്നായിരുന്നു താപനില. അല്‍ ഖസീമില്‍ ഒരു ഡിഗ്രിയും തുറൈഫില്‍ മൂന്ന് ഡിഗ്രിയുമായിരുന്നു അന്തരീക്ഷ താപം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. അതിനിടെ, സൗദിയില്‍ കെജി ക്ലാസുകള്‍ മുതല്‍ നാളെ അധ്യായനം ആരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷം 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍

Damam, gulf, Jeddah, Riyad

വിമാന യാത്രക്ക് ഒരു ഹാന്‍ഡ് ബാഗ് മാത്രം

റിയാദ്: വിമാന യാത്രക്ക് ഒരു ഹാന്‍ഡ് ബാഗ് മാത്രം മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വ്യോമയാന മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒരു യാത്രക്കാര്‍ രണ്ടും മൂന്നും ഹാന്‍ഡ് ബാഗ് കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. ഇത് വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകും. കാലതാമസം

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4622 പേര്‍ കൊവിഡ് മുക്തി നേടി. അടുത്ത ആഴ്ചയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരും ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്നതിന് മുമ്പ് സൗദിയില്‍ കൊവിഡിനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. രാജ്യം അടുത്ത മാസത്തോടെ ഇതേ നിലയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ദന്‍ ഡോ. മാജിദ് അല്‍ ശംറാനി പറഞ്ഞു. പുതുതായി 4608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. വിവിധ പ്രവിശ്യകളില്‍ 637 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah

കേരളത്തില്‍ കൊവിഡ് രൂക്ഷം: സൗദി പ്രവാസികളുടെ യാത്ര മുടങ്ങുന്നു

റിയാദ്: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗള്‍ഫിലേക്കുളള നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുളള കൊവിഡ് പരിശോധനയില്‍ പൊസിറ്റീവ് ഫലമാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. രോഗ ലക്ഷണം ഇല്ലാത്ത പലര്‍ക്കും ഫലം പൊസിറ്റീവ് ആയതോടെ യാത്ര മുടങ്ങി. യുഎഇയിലേക്ക് പോകുന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടാനെത്തിയ 24 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, സൗദിയിലേക്ക് വരുന്നവര്‍ 48 മണിക്കൂര്‍

Scroll to Top