പ്രീമിയം ഇഖാമ: കൂടുതല്‍ ആനുകൂല്യങ്ങള്‍ പരിഗണനയില്‍
റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കിയ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രീമിയം ഇഖാമ നേടുന്നതിന് വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നടപടി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നല്‍കും. ഇതിനുളള ഭേദഗതി പരിഗണനയിലാണെന്ന് പ്രീമിയം ഇഖാമ സെന്റര്‍ അറിയിച്ചു. വിദഗ്ദരും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയും ചെയ്തവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതും ലക്ഷ്യമാണ്. അതേസമയം, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ […]














