റിയാദില്‍ അതിശൈത്യം; വടക്കന്‍ അതിര്‍ത്തിയില്‍ പൊടിക്കാറ്റ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ അതി ശൈത്യവും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ആഞ്ഞു വീശുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റിയാദിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അന്തരീക്ഷ താപം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി അറിയിച്ചു. വടക്കന്‍ ശീതകാറ്റ് സൗദിയിലേക്ക് പ്രവേശിച്ചതാണ് തലസ്ഥാനമായ റിയാദില്‍ ശീതകാറ്റിന് കാരണം. വെളളി, ശനി ദിവസങ്ങളില്‍ റിയാദില്‍ അതിശൈത്യം […]














