കുഞ്ചു സി. നായരുടെ ‘111 ഉദ്ധരണികള്‍’ പ്രകാശനം ചെയ്തു
റിയാദ്: സൗദിയില്‍ പ്രവാസിയായിരുന്ന കുഞ്ചു സി. നായർ രചിച്ച ‘ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ തോട്ട്: റകഗ്‌നൈസ്-റിയലൈസ്-റസ്‌പോണ്ട്’ പ്രകാശനം ചെയ്തു. സ്വന്തം ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞ ചിന്തകളാണ് 111 ഉദ്ധരണികളിലൂടെ ഗ്രന്ഥകര്‍ത്താവ് വായനക്കാരുമായി പങ്കുവെക്കുന്നത്. ന്യൂ ഡല്‍ഹിയിലെ ബ്ലൂറോസ് പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. ധനകാര്യ വിദഗ്ദനായ കുഞ്ഞു സി. നായര്‍ ഇന്ത്യയിലും വിദേശത്തും സേവനം അനുഷ്ടിച്ചിരുന്നു. വിവിധ സെമിനാറുകളിലും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ കരിയര്‍ […]














