ഫെസ്റ്റിവിസ്റ്റ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; മലപ്പുറം ജേതാക്കള്‍
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഫെസ്റ്റിവിസ്റ്റ 2021 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജേതാക്കള്‍. ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ 8 ജില്ലകള്‍ മാറ്റുരച്ചു. മാര്‍ച്ച് പാസ്‌റ്റോടെയാണ് ടൂര്‍ണ്ണമെന്റിന് തുടക്കം. വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. സഫ ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ അഷ്‌റഫ് വയനാട് കിക്ക് ഓഫ് നിര്‍വ്വഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ കാസര്‍ഗോഡ് ഒന്നാമതും കോഴിക്കോട് […]













