ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്ന് രണ്ടു മാസം പിന്നിട്ടാല്‍ 100 റിയാല്‍ പിഴ അടക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സൗകര്യമുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീരുന്നതിന് ആറുമാസം ബാക്കിയുളള കാലയളവ് മുതല്‍ പുതുക്കാന്‍ അനുമതിയുണ്ട്. കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടാല്‍ പിഴ അടക്കണം. ഒരോ വര്‍ഷത്തിനും നൂറു റിയാല്‍ വീതമാണ് പിഴ ഈടാക്കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് പുതുക്കുന്നതിന് 300 റിയാലാണ് ഫീസ് ഈടാക്കുന്നത്. […]














