ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം
റിയദ്: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ ഒത്തു തീര്‍പ്പ് കരാര്‍ പ്രകാരം 5.3 ലക്ഷം റിയാല്‍ വിതരണം ചെയ്യും. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ കരാര്‍ കമ്പനിയിലെ ജീവനക്കാര്‍ നേരത്തെ ലേബര്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഇടപെടുകയും വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പരിഗണനയിലെത്തിയ പരാതി തൊഴിലുടമയുടെയും തൊഴിലാളികളുടെയും […]














