പണി വേണോ? പരീക്ഷ പാസാകണം
ഏതൊരു രാജ്യത്തിന്റെയും ഉത്പ്പാദന ക്ഷമത അവിടുത്തെ തൊഴിലാളികളുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും. തൊഴില്‍ നൈപുണ്യമില്ലാത്ത മനുഷ്യ വിഭവത്തിന് ഒരു സംഭാവനയും രാജ്യത്തിന് സമര്‍പ്പിക്കാന്‍ കഴിയില്ല. ഈ തിരിച്ചറിവാണ് സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ നൈപുണ്യ പരീക്ഷ ഏര്‍പ്പെടുത്താന്‍ പ്രചോദനം. സ്‌കില്‍ വെരിഫിക്കേഷന്‍പ്രോഗ്രാം എന്ന പേരില്‍ സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണിയറിഞ്ഞാല്‍ മാത്രം ഇനി സൗദിയില്‍ ഇഖാമ പുതുക്കില്ല. പരീക്ഷ പാസാവുകയും വേണം. സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ ശേഷി വിലയിരുത്തുന്നതിന് യോഗ്യതാ പരീക്ഷ 2021 ജൂലൈ […]












