Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

‘തിരുവസന്തം’ ജേതാക്കളെ ആദരിച്ചു

മക്ക: ഐസിഎഫ് ഇന്റര്‍നാഷണല്‍ ഹാദിയ വുമണ്‍സ് അക്കാദമിയുടെ കീഴില്‍ ‘തിരുവസന്തം-1500’ പ്രമേയത്തില്‍ നടന്ന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജിസിസിയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വനിതകളാണ് മത്സരിച്ചത്. സൗദി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിന്‍ മുഷ്താഖ് (മക്ക), രണ്ടാം സ്ഥാനം മുഫീദ ജിബിന്‍(ജിദ്ദ), ഹസ്‌ന റഷീദ് (മക്ക), മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീല്‍ (റഅബഹ), റഊഫ നാസ്വിര്‍ (ജിദ്ദ), ഇര്‍ഫാന ഷാ (ഖമീസ്) എന്നിവരെ അഭിനന്ദിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി […]

gulf, saudi

ഷാഫി പറമ്പിലിനെതിരെ ആക്രമണം; പൊലീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം

റിയാദ്: വടകര എംപി ഷാഫി പറമ്പില്‍ക്കെതിരായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഷാഫി പറമ്പിലിനെ ആക്രമിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. പ്രതിഷേധ മുദ്രാവാക്യംമുഴക്കി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, യഹിയ

gulf, saudi

‘വൈശാഖ സന്ധ്യേ…’ നിത്യഹരിത പ്രണയഗാനം ആസ്വദിക്കാന്‍ ജന്‍-സികള്‍

ദമ്മാം: നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ’ എന്നു തുടങ്ങുന്ന നിത്യഹരിത പ്രണയഗാനം ജന്‍-സി കുട്ടികള്‍ എത്രമാത്രം ആസ്വദിക്കും? പോപ് സംഗീതവും ഹിപ് ഹോപ് ബീറ്റ്‌സും റാപും നെഞ്ചിലേറ്റുന്നവരാണ് ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കാലത്തുളള ജന്‍-സി കുട്ടികള്‍. എന്നാല്‍ അതില്‍നിന്നു വ്യത്യസ്ഥമായി ക്ലാസിക്കല്‍ മ്യൂസിക്കിന്റെ നൈര്‍മല്യവും മോഡേണ്‍ റിഥങ്ങളുടെ ചടുലതാളവും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് ദമ്മാമിലെ തണ്ടര്‍ ബാംഗ് ബാന്റ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റയാന്‍ ഫിലിപ്പോസ്, ആരോണ്‍ ഫിലിപ്പപ്പോസ്. നിഹാല്‍ വിജിത്, അനുഗ്രഹ വില്‍സണ്‍, റയാന്‍ ലൈസണ്‍, നിയ

gulf, saudi

കലയുടെ കാഴ്ചകളൊരുക്കി ‘കാലിഫ്’; സുവര്‍ണ കിരീടം നേടി വേങ്ങര

റിയാദ്: പ്രവാസലോകത്ത് മാപ്പിള കലയും പൈതൃകവും നിറഞ്ഞാടിയ ‘കലയുടെ കാഴ്ചകള്‍’ സമാപിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘ദിവോയേജ്’ കാമ്പയിന്റെ ഭാഗമായാണ് ‘കാലിഫ്-2025’ മാപ്പിള കലോത്സവം ഒരുക്കിയത്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാര്‍ പങ്കെടുത്ത മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറി. സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

gulf, saudi

ദമ്മാമില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ദമ്മാം: മലയാളം മിഷന്‍ ദമ്മാം പഠനകേന്ദ്രം പ്രവേശനോത്സവം നവോദയ ഓഫീസില്‍ അരങ്ങേറി. പഠനകേന്ദ്രം പ്രവര്‍ത്തകന്‍ മനോജ് പുത്തൂരാന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നൗഫല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഷനീബ് അബൂബക്കര്‍, ഇക്ബാല്‍ വെളിയന്‍കോട്, നവോദയ ജനറല്‍ സെക്രട്ടറി രഞ്ജിത് വടകര ആശംസകള്‍ നേര്‍ന്നു. പഠനകേന്ദ്രം പ്രവര്‍ത്തകരായ സ്മിത നരസിംഹന്‍, സിന്ധു സുരേഷ് ജോഷി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ കലാരൂപങ്ങളും

gulf, saudi

എറണാകുളം കൂട്ടായ്മ ‘നോര്‍ക്ക’ ക്യാമ്പ്

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) അംഗങ്ങള്‍ക്കായി ‘നോര്‍ക്ക’ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന ക്യാമ്പ് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഉവൈസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഐഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്ഷേമ നിധി, മറ്റ് നോര്‍ക്ക സര്‍വീസുകള്‍ എന്നിവ സംബന്ധിച്ചു സംശയനിവാരണത്തിന് അവസരം ഒരുക്കിയിരുന്നു. നൂറിലധികം പേര്‍

gulf, saudi

ആരോഗ്യ പ്രവര്‍ത്തകരെയും മികച്ച വിജയം നേടിയവരെയും ആദരിച്ചു ദമ്മാം ഒഐസിസി

ദമ്മാം: ദീര്‍ഘകാലമായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. ഓഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ‘അമൃതം-2025’ എന്നപേരിലാണ് പരിപാടി ഒരുക്കിയത്. പി.എം നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ‘മികവ്-2025’ പരിപാടിയും നടന്നു. കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല മുഖ്യാതിഥിയായിരുന്നു. ദമ്മാം കോര്‍ണിഷിലെ ഹെറിറ്റേജ് വില്ലേജിലായിരുന്നു പരിപാടി. സാസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഇ.കെ സലീം അധ്യക്ഷത വഹിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ

gulf, saudi

കേരളത്തില്‍ ഭരണമില്ല; നടക്കുന്നത് വ്യക്തിപൂജയും കൊളളയും: ജ്യോതികുമാര്‍ ചാമക്കാല

ദമ്മാം: പിണറായി വിജയനെ സന്തോഷിപ്പിക്കാനുള്ള വ്യക്തിപൂജ മാത്രമാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനമെന്നു കെപിസിസി വക്താവ് ജ്യോതികുമാര്‍ ചാമക്കാല. സംസ്ഥാനസര്‍ക്കാരിന്റെ മോശം ഭരണം കേരളത്തെ സാമ്പത്തികമായി തകര്‍ത്തു. കടമെടുത്തത് തിരിച്ചടയ്ക്കാന്‍ വരുമാനമില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സമസ്ത മേഖലയിലും പരാജയമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അധികാരത്തില്‍ നിന്നു പൊതുജനം

gulf, saudi

‘കേളി’കൊട്ടിനൊരുങ്ങി രജത ജൂബിലി ആഘോഷ പ്രഖ്യാപനം

റിയാദ്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് കേളി കലാ സാംസ്‌കാരിക വേദി. ഫോര്‍ പൊയിന്റ് ഷെറാട്ടന്‍ ഹോട്ടലിലെ അല്‍ ഹദാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢ ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ആണ് കേളികൊട്ടിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. വൈജ്ഞാനിക, വിനോദ, കലാ, കായിക, സാഹിത്യ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കു റിയാദിലെ പ്രവാസി സമൂഹം സാക്ഷിയാകും. നവംബര്‍ 7ന് ഡോ. ജിഎസ് പ്രദീപ് നയിക്കുന്ന അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ പരിപാടിയോടെ ആഘോഷങ്ങള്‍ക്ക്

gulf, saudi

മുഖ്യമന്ത്രി സൗദി സന്ദര്‍ശിയ്ക്കും; സിഎം ഓഫീസ് അറിയിച്ചതായി കെപിഎം സാദിഖ്

റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി സന്ദര്‍ശിക്കുമെന്ന് ലോക കേരള സഭാ അംഗവും കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ്. ഈ മാസം 17 മുതല്‍ 19 വരെ സൗദി സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതോടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് വിശദീകരണം.16ന് ബഹ്‌റൈന്‍ സന്ദര്‍ശിച്ച് 17ന് ദമ്മാമില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ ബഹുജന കൂട്ടായ്മ രൂപീകരിച്ചിരുന്നു. അതിനിടെയാണ് അനുമതി നിഷേധിച്ചതായി വാര്‍ത്ത പുറത്തു

gulf, saudi

വനിതാ കെഎംസിസി സഹായ ഹസ്തം; മൂന്നു ലക്ഷം വിതരണം ചെയ്തു

റിയാദ്: കെഎംസിസി വനിത കമ്മിറ്റി മൂന്ന് ലക്ഷം രൂപയുടെ സഹായം കൈമാറി. കേരളത്തിലെ വിവിധ ജില്ലകളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വിവാഹം, ചികിത്സ, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ധന സഹായം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപയും പാലക്കാട് ജില്ലയില്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ 12 വയസ്സായ കുട്ടിയുടെ ശസ്ത്രകിയക്ക് മുപ്പതിനായിരം രൂപയും കൈമാറി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ അര്‍ബുദ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഭവനനിര്‍മ്മാണത്തിന് ഇരുപത്തി അയ്യായിരം

gulf, saudi

കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ല; കേരളത്തിന്റെ അവകാശം അനുവദിക്കണം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍നടന്നു. പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് അലി കാക്കഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ സംവിധങ്ങളോടുള്ള യൂണിയന്‍ സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതര്‍ക്ക് സഹായം അനുവദിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ദുരന്ത ബാധിതരുടെ വായ്പ

gulf, saudi

കേളി ബദിയ ഏരിയ; കിഷോര്‍ നിസാം നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടന്ന ഏരിയാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കിഷോര്‍ ഇ നിസാം (സെക്രട്ടറി), സരസന്‍. വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറര്‍), ഷാജി. നെട്ടൂളി, ധര്‍മ്മരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), ജയന്‍ ആറ്റിങ്ങല്‍, മുരളി. എന്‍. പി (വൈസ് പ്രസിഡന്റുമാര്‍), നിയാസ് നാസര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഷമീര്‍ കുന്നത്ത്, ഷറഫുദ്ദീന്‍ മൂച്ചിക്കല്‍, രതീഷ് രമണന്‍, അലി കെവി,

gulf, saudi

റിയാദില്‍ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയോണം’

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കിയ റിയാദ്) ‘കിയോണം-25’ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കലകളും കളികളും വൈവിധ്യ രുചികളും ഉന്മാദ ലഹരി സമ്മാനിക്കുന്ന ദിനരാത്രങ്ങളാണ് പ്രവാസികള്‍ക്ക് ഓണമെന്നു ശിഹാബ് കൊട്ടുകാട് പറഞ്ഞു. മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം ഓണാഘോഷം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാനവാസ് പുന്നിലത്ത് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.

Scroll to Top