ചാര്‍ട്ടേഡ് വിമാനം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് നടത്തണം
റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നല്‍കിയ സാഹചരത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ചാര്‍ട്ടേഡ് സര്‍വീസ് സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക. ഗള്‍ഫ് നാടുകളില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുളളത് കേരളാ സെക്ടറിലേക്കാണ്. വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 പേരില്‍ മുപ്പതിനായിരത്തിലധികം മലയാളികളാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ പ്രാബല്യത്തില്‍ […]












