ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 8ന്
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ രണ്ടാംഘട്ട ഫൈനല്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന പരീക്ഷയില്‍ രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പങ്കെടുക്കും. ജാതി മത ഭേദമന്യേ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലേണ്‍ ദി ഖുര്‍ പദ്ധതി. പത്തൊന്‍പത് വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ആളുകളില്‍ ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘടാകര്‍ പറഞ്ഞു. നവംബര്‍ 8ന് രാവിലെ 8.30 മുതല്‍ […]














