Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മടക്കി അയക്കും

റിയാദ്: വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ പൊതുമാപ്പ് അനുവദിക്കും. പിഴയും ശിക്ഷയും ഇല്ലാതെ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കും. ഉംറ വിസയിലുളളവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന് വിസ കാലാവധി നീട്ടി നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കകണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് ആവശ്യമായ സൗകര്യം വിവിധ വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുടെ വിവരങ്ങള്‍ തീര്‍ഥാടകരെ എസ്.എം.എസ് സന്ദേശം വഴി അറിയിക്കും. ജിദ്ദ, […]

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരു മരണം; ഇന്ന് 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 767

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ ഇന്ന് പുതിയ 205 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. രോഗബാധിതനായ ഒരാള്‍ ഇന്നു മരിച്ചു. ഇതുവരെ 28 പേര്‍ക്ക് രോഗം ദേദമായതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വീട്ടിലിരിക്കണമെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

കോവിഡ് ബോധവല്‍ക്കരണവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സിലിന്റെ ബോധവത്ക്കരണ കാമ്പയിന്‍. ആരോഗ്യ മന്ത്രാലയം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച കൊറോണ ബോധവത്കരണ ലഘുലേഘ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ സനയ്യ ഏരിയയിലെ കമ്പനി ഗയ്റ്റുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതുഇടങ്ങളിലും ബോധവത്ക്കരണ പോസ്റ്റര്‍ പതിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ കൂട്ടമായി വിവിധ കളികളില്‍ ഏര്‍പ്പെടുന്ന അവസ്ഥ

Damam, gulf, Jeddah, Riyad

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

രാജ്യം സുസജ്ജം; വേണ്ടത് ജനങ്ങളുടെ സഹകരണം: സല്‍മാന്‍ രാജാവ്

നൗഫല്‍ പാലകാടന്‍. റിയാദ്: കൊവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. പുതിയ സാഹചര്യത്തെ നേരിടാനുള്ള എല്ലാ സംവിധാനവും രാജ്യത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും മരുന്നും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും രാജ്യത്ത് ഒരുക്കിയിയിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവുമാണ് ആവശ്യം. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളില്‍ രാജ്യം കരുതല്‍ നടപടികള്‍ കൂടുതല്‍

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതികൂല സാഹചര്യം വിലയിരുത്തും; സാമ്പത്തിക സുസ്ഥിരതയുണ്ടെന്ന് ധനമന്ത്രി

റിയാദ്: കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 50 ബില്യണ്‍ റിയാല്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ക്രൂഡ് ഓയില്‍ വില കുറയുന്നതിന്റെ ആഘാതം തടയാന്‍ നടപടി സ്വീകരിക്കും. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിനു കഴിയും. സുസ്ഥിരത നിലനിര്‍ത്താന്‍ സാമ്പത്തിക കരുത്തും ആസ്തിയും സൗദി അറേബ്യക്ക് ഉണ്ടെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍പറഞ്ഞു. കൊവിഡ് വൈറസ് പ്രതിരോധം, ചികിത്സ,

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊറോണ ഗവേഷണം നടത്തുമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍

റിയാദ്: ജനിതക പരമ്പരകളുടെ ന്യൂ ജനറേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുമെന്ന് സൗദി നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍. കോവിഡ് 19 അണുബാധയുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നതിനും രാജ്യത്തിനുള്ളില്‍ രോഗം പടരുന്നത് കണ്ടെത്തുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പകര്‍ച്ചവ്യാധി, സാംക്രമികേതര രോഗങ്ങള്‍, പരിക്കുകള്‍, മറ്റ് ആരോഗ്യ ഭീഷണികള്‍ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഗവേഷണം ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമെ, ജനസംഖ്യക്കു ആനുപാതികമായി ജനങ്ങളുടെ ആരോഗ്യ സ്ഥിതി വിവരം,

Damam, gulf, Jeddah

സൗദിയില്‍ നമസ്‌കാരം വീടുകളില്‍: മസ്ജിദുകള്‍ അടക്കും; ജുമുഅയും ഇല്ല

റിയാദ്: വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയും അഞ്ചു നേരവുമുളള നമസ്‌കാരവും മസ്ജിദുകളില്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ ഇത് ബാധകമല്ല. അവിടെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രാര്‍ത്ഥനയും ജുമുഅയും നടക്കും. കൊവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പണ്ഡിത സഭയുടെ കൂടിയാലോചനകള്‍ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര രംഗത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്തതിനു ശേഷമാണ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ പണ്ഡിത സഭ

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ: കരുതല്‍ നടപടി സജീവമാക്കി മന്ത്രാലയങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 17 കൊവിഡ് ബാധിതര്‍; രോഗബാധിതരുടെ എണ്ണം 103 ആയി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം

Damam, gulf, Jeddah, todays events

സൗദിയില്‍ സി ബി എസ് ഇ പരീക്ഷ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13ന് നടക്കേണ്ട സി ബി എസ് ഇ പ്‌ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി: വ്യോമ ഗതാഗതം താറുമാറായി; കേരളത്തിലേക്കുളള സര്‍വീസ് അഞ്ചിലൊന്നായി കുറഞ്ഞു

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫില്‍ നിന്നുളള വിമാന സര്‍വീസുകളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുളള സര്‍വീസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സൗദിയില്‍ നിന്നു വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്ന അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വേസ്, കുവൈത് എയര്‍വേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ തുടങ്ങിയ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസ്

Scroll to Top