വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്
റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19 […]












