Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

സൗദിയില്‍ നാലു മരണം; മരണ സംഖ്യ 83 ആയി ഉയര്‍ന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 518 പേര്‍ക്ക്

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6380 ആയി ഉയരുകയും ചെയ്തു. ഇന്ന് 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 990 പേര്‍ രോഗമുക്തി നേടി. മരിച്ചവര്‍ വിദേശികളാണ്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38), […]

Damam, gulf, Jeddah, Riyad

ഐ എം എ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത; 48 മണിക്കൂറിനിടെ 1500 ലേറെ ടെലിഫോണ്‍ കാളുകള്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) റിയാദ് ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ നിലവിലുള്ളസാഹചര്യത്തില്‍ ചികിത്സക്കു പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായമാണ് പദ്ധതി. റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തിര വിര്‍ച്ച്വല്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പടെ പതിനേഴ് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. ഇവരുടെ നമ്പര്‍ കഴിഞ്ഞ ദിവസം

Damam, gulf, Riyad

കൊവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമല്ല: ഡോ. അബ്ദുല്‍ അസീസ്

റിയാദ്: കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിനു മുമ്പ് വിമാന സര്‍വീസ് നടത്തുന്നത് കൂടുതല്‍ വൈറസ് വ്യാപനത്തിന് ഇടവരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹികളായവരെ വിമാനയാത്രയില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇതു ഗുരുതരമായ പ്രത്യാഘാതത്തിനു ഇടവരുത്തുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. വളരെ വേഗം പടര്‍ന്നു പിടിക്കാന്‍ ശേഷയുളള വൈറസാണ് കൊവിഡ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. ലോക് ഡൗണ്‍ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍

Damam, gulf, Jeddah, Riyad

അശ്‌ളീല വീഡിയോ പോസ്റ്റു ചെയ്തു; യുവാവ് അറസ്റ്റില്‍

റിയാദ്: ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്ഹക്കു സമീപം വ്യാപാര കേന്ദ്രത്തില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. ഇതു ഷെയര്‍ ചെയ്ത കൂട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും എതിരായ പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായത്. ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് പരിശോധിച്ച പൊലീസ് നിരവധി അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതായി

Damam, gulf, Jeddah, Riyad

‘ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അധികൃതര്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ‘മുന്‍നിര നായകരെ… നിങ്ങളുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും കരുതലിനും ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ജീവന്‍ പണയപ്പെടുത്തി കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അയച്ച അഭിനന്ദന സന്ദേശമാണിത്. ഇന്നലെ മുതല്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശം കിട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സേവനം ചെയ്യുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്

റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക്‌ സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി

റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില,

Damam, gulf, Jeddah, Riyad

സി ബി എസ് ഇ പരീക്ഷ ഉപേക്ഷിച്ചു; വിദ്യാര്‍ത്ഥികളുടെ പ്രതികരണം

റിയാദ്: സൗദി അറേബ്യയില്‍ ഇനി നടക്കാനുളള 10, 12 ക്ലാസുകളിലെ സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. ഇതുസംബന്ധിച്ച് സി ബി എസ് ഇയുടെ നിര്‍ദേശം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത് പര്‍വേസ് രക്ഷാകര്‍ത്താക്കളെ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം

Damam, gulf, Jeddah, Riyad

ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. റിയാദ് ജനാദിരിയയില്‍ ഏപ്രില്‍ 3ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നളീമിലെ സീവേജ് പ്ലാന്റില്‍ നിന്നു മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ്‌. ജനാദിരിയയിലെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിച്ച ശേഷം മടങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രക് റോഡിലെ ഡിവൈഡറില്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രക് കാബിനും

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2000 കടന്നു; മരണ സംഖ്യ 25 ആയി ഉയര്‍ന്നു

നൗഫല്‍ പാലക്കാടന്‍. റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഇന്നു മാത്രം 154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍ 2039 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉണ്ടായിരുന്ന 23 രോഗികകള്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 351 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ

Damam, gulf, Jeddah, Riyad

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബാക്കിയുളള പരീക്ഷകള്‍ ഉപേക്ഷിച്ചു; അന്തിമ ഫലം പ്രഖ്യാപിക്കും

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ സ്‌കൂളുകള്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇനി നടക്കാനുളള പരീക്ഷകള്‍ നടത്താതെ തന്നെ ഫലം പ്രഖ്യാപിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. സി ബി എസ് ഇ ഇന്നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍

Damam, gulf, Jeddah, Riyad

കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് ആറു മരണം; 157 പുതിയ കേസുകള്‍; രോഗബാധിതര്‍ 1720

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ആറു പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 157 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ഇതുവരെ 264 പേര്‍ രോഗമുക്തി നേടി. മദീന (78), മക്ക (55), റിയാദ് (7), ഖതീഫ് (6), ജിദ്ദ (3) ഹുഫൂഫ് (3), തബൂക് (2) തായിഫ് (2), ഹനാക്കിയ (1) എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ മേഖല

Damam, gulf, Jeddah, Riyad

roc@ps.moi.gov.sa ഇ മെയില്‍ ചെയ്യൂ; സൗദിയില്‍ കര്‍ഫ്യൂ സമയം പുറത്തിറങ്ങാം

റിയാദ്: അടിയന്തിര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് സൗദി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. കര്‍ഫ്യൂ സമയം അടിയന്തിര ചികിത്സ, മരണം തുടങ്ങി ഒഴിച്ചുകൂടാന്‍ കഴിയാത്ത വേളയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് പൊതു സുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശൊബര്‍ഗ് പറഞ്ഞു. പുറത്തു പേകേണ്ടവര്‍ 999, 911 എന്നീ നമ്പരുകളില്‍ വിളിക്കണം. അല്ലെങ്കില്‍ roc@ps.moi.gov.sa ഇ മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കണം. ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പുറത്തു പോകുന്നതിന് അനുമതി ലഭിക്കും.

Damam, gulf, Jeddah, Riyad

ലോക് ഡൗണ്‍: സൗദിയുടെ കരുതലും പ്രതിരോധവും മാതൃകയാവുന്നു

നൗഫല്‍ പാലക്കാടന്‍. റിയാദ്: ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം രാജ്യം കരുതല്‍ ആരംഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും രോഗ ലക്ഷങ്ങളുണ്ടെങ്കില്‍ വിളിച്ചറിയിക്കാനും 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൗണ്‍സലിംഗ് തുടങ്ങി. മാര്‍ച്ച് ആദ്യവാരം ഇറാനില്‍ നിന്നു ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്ക് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതതോടെ പഴുതുകള്‍ അടച്ചു തുടങ്ങി. ആദ്യം കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നു നയതന്ത്ര

Scroll to Top