ഖിദ്ദിയ വിനോദ നഗരം; 700 ദശലക്ഷത്തിന്റെ കരാര്‍
റിയാദ്: സൗദിയിലെ വന്‍കിട പദ്ധതികളിലൊന്നായ ഖിദ്ദിയ വിനോദ നഗരത്തില്‍ 700 ദശലക്ഷം റിയാലിന്റെ നിര്‍മാണ കരാര്‍ ഒപ്പുവെച്ചു. മരുഭൂമിയില്‍ മഹാവിസ്മയം തീര്‍ക്കുന്ന പദ്ധതിയാണ് ഖിദ്ദിയ വിനോദ നഗരം. ഇവിടെ കൃത്രിമ വെളളച്ചാട്ടം, റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുളള കരാറാണ് ഒപ്പുവെച്ചത്. ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും സൗദിയിലെ ശിബ് അല്‍ ജസീറ കോണ്‍ട്രാക്ടിംഗ് കമ്പനിയുമാണ് 700 ദശലക്ഷം റിയാലിന്റെ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം 45 കിലോമീറ്റര്‍ റോഡുകള്‍, ഏഴ് പാലങ്ങള്‍, കൃത്രിമ വെളളച്ചാട്ടത്തിനുളള ജലനിര്‍ഗമന സംവിധാനം, ഹൈവേയില്‍ […]













