Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

Riyadh Bureau

gulf, saudi

‘ജ്വാല’ അവാര്‍ഡ് മീരാ റഹ്മാന് സമ്മാനിച്ചു

റിയാദ്: കേളി കുടുംബ വേദി ‘ജ്വാല 2025’ അവാര്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് സമ്മാനിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ അവാര്‍ഡ് ദാന പരിപാടിയില്‍ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാര്‍ഡ് കൈമാറി. മീരാ റഹ്മാന്റെ അഭാവത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റാഫ് ഹസീന മന്‍സൂര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. ആലുവ സ്വദേശിയായ മീര റഹ്മാന്‍ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ […]

gulf, saudi

തലശ്ശേരി കൂട്ടായ്മ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’ ശില്പശാല

റിയാദ്: പ്രവാസികളുടെ സാമ്പത്തിക അച്ചടക്കവും നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിച്ചു. തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയ്ക്കു അബ്ദുല്ലത്തീഫ് നടുക്കണ്ടി നേതൃത്വം നല്‍കി. മ്യൂച്ചല്‍ ഫണ്ട്, സ്‌റ്റോക്ക് മാര്‍ക്കറ്റ്, ഗോള്‍ഡ് എന്നിവയില്‍ ലളിതമായി നിക്ഷേപിക്കാനും അതിലൂടെ ഭാവിയില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളില്‍ വിജയികളായ നിക്ഷേപകര്‍ അനുഭവങ്ങളും പങ്കുവെച്ചു. നിക്ഷേപം പരിചയപ്പെടുത്തുന്നതിനും സംശയ നിവാരണത്തിനും വാട്‌സ്ആപ്പ് ഗ്രൂപ്പിനും രൂപം ല്‍കി. റിയാദ് മലാസിലെ

gulf, saudi

നഴ്‌സ് ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുവൈറ്റ് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. എറണാകുളം സ്വദേശികളായ സൂരജ് ഭാര്യ ബിന്‍സിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. മെയ് 1ന് രാവിലെയാണ് കുവൈത്തിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫഌറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് സൂരജ് ആരോഗ്യമന്ത്രാലയത്തിലെയും ബിന്‍സി മിലിറ്ററി ആശുപത്രിയിലെയും ജീവനക്കാരായിരുന്നു ഇരുവരും. അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചതിനെ

gulf, saudi

പ്രവാസികള്‍ക്ക് മൊബൈല്‍ ആപ് ഒരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ‘ലോക കേരളം’ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്നതിനു ലോക കേരള സഭ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ മൊബൈല്‍ ആപ് രൂപകല്പന ചെയ്തത്. കേരളത്തില്‍ താമസിക്കുന്ന മലയാളികള്‍, വിദേശത്തുള്ളവര്‍ എന്നവര്‍ക്കു സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സഹകരണത്തിനുള്ള ഇടമായി ആപ് മാറും. മുഖ്യമന്തിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്,

gulf, kuwait, saudi

കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ ഞെട്ടി കുവൈത്തിലെ പ്രവാസി സമൂഹം. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് കുത്തേറ്റ് മരിച്ച നിലയില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമം ഫഌറ്റിലായിരുന്നു ഇവരുടെ താമസം. സൂരജ് ജാബര്‍ ആശുപത്രിയിലുo ബിന്‍സി മിലിറ്ററി ആശുപത്രിയിലുമായിരുന്നു ജോലി. ഇവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ജോലി ലഭിച്ചിരുന്നു. പുതിയ തൊഴിലിടത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. തയ്യാറെടുപ്പിന്റെ ഭാഗമായി മക്കളെ നാട്ടിലേക്കു അയച്ചരുന്നു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു പൊലീസ്

gulf, saudi

ചാവക്കാട് കൂട്ടായ്മ രക്ത ദാന ക്യാമ്പ്

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദക്കുട്ട് സൗദി ചാപ്റ്റര്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ‘ലോകത്തെ ഏറ്റവും അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന പ്രമേയത്തിലാണ് ക്യാമ്പ്. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് മെയ് 2 വെള്ളി രാവിലെ 10 മുതല്‍ 3 വരെ ക്യാമ്പ് നടക്കും. രക്തദാനം നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ 0559517681, 0505892691, 0539331173 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

gulf, saudi

നവയുഗം സനു മഠത്തില്‍ അനുസ്മരണം

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ നവയുഗം ദല്ല മേഖല കമ്മിറ്റി അനുസ്മരണയോഗം ചേര്‍ന്നു. ദമ്മാം കൊദറിയ മിഡിലിസ്റ്റ് വര്‍ക്‌ഷോപ്പ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ സനു മഠത്തില്‍ സജീവമായിരുന്നു. നിതാഖത്ത് വേളയിലും കോവിഡ് കാലത്തും മറ്റുള്ളവരെ ചേര്‍ത്തുപിടിച്ച

gulf, saudi

കേളി ഇന്റര്‍ ഫുട്‌ബോള്‍ മെയ് 1ന്

റിയാദ്: കേളി എട്ടാമത് ഇന്റര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേളി ‘വസന്തം-2025’ന്റെ ഭാഗമായി ന്യൂ സനയ്യ അല്‍ ഇസ്‌ക്കാന്‍ ഗ്രൗണ്ടില്‍ രാത്രി 9ന് മത്സരം ആരംഭിക്കും. കേളിയുടെ 8 ഏരിയകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലര്‍ച്ചവരെ നീണ്ടു നില്‍ക്കും. ബത്ഹ ബ്ലാസ്‌റ്റേഴ്‌സ്, റെഡ് സ്റ്റാര്‍ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്‌സ് റൗദ, ഫാല്‍ക്കന്‍ അല്‍ ഖര്‍ജ്, റെഡ് വാരിയേഴ്‌സ് മലാസ്, ഡീസെര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം, റെഡ് ബോയ്‌സ്

gulf, saudi

‘ബല്ലാത്ത പൊല്ലാപ്പ്’: ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഷാര്‍ജ: വൈക്കം മുഹമ്മദ് ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍. മുച്ചീട്ടുകളിക്കാരന്റെ മകള്‍ സൈനബ, ജയിലിലെ മതിലിനപ്പുറത്തു നിന്നു ശബ്ദത്തിലൂടെ മാത്രം പരിചിതയായ നാരായണി, പ്രേമം മുറിവേല്‍പ്പിച്ച ഭാര്‍ഗവി എന്നിവരാണ് പരാതിയുമായി കോടതിയിലെത്തിയത്. കുട്ടിയാടിനെ നെഞ്ചോട് ചേര്‍ത്തു പാത്തുമ്മയും അരങ്ങുണര്‍ത്തി. അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്റ് ഡെന്റല്‍ ഗ്രാഡുവേറ്റ്‌സ് റാക് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഒരുക്കിയ ‘ബല്ലാത്ത പൊല്ലാപ്പ്’ ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍ക്കുന്ന സംഗീത നൃത്താവിഷ്‌കാരം കാണികളുടെ മനസ്സ് കീഴടക്കിയ ദൃശ്യ വിരുന്നായി. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും കാണാത്ത ലോകങ്ങള്‍

gulf, saudi

ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ക്ക് ഒറ്റ ബുക്കിംഗ്

റിയാദ്: സൗദിയില്‍ വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം വരുന്നു. ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സഹായകമാകും പുതിയ സംവിധാനം. ഇതിനായി സൗദി റെയില്‍വെയ്‌സും ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും കരാര്‍ ഒപ്പുവെച്ചു. സെന്‍ട്രലൈസ്ഡ് റിസര്‍വേഷന്‍ സംവിധാനം ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയുമായി ഫ്‌ളൈറ്റ് റിസര്‍വേഷനുകള്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റെയില്‍ ഗതാഗത കമ്പനികളില്‍ ഒന്നാണ് സൗദി റെയില്‍വെയ്‌സ്. 5,500 കിലോമീറ്റ റെയില്‍ ശൃംഖല പാസഞ്ചര്‍, ഗുഡ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. നോര്‍ത്തേണ്‍ നെറ്റ്‌വര്‍ക്ക്,

gulf, saudi

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മദീനയില്‍; ഊഷ്മള സ്വീകരണം

മദീന: ഈ വര്‍ഷത്തെ ആദ്യ ഹജ് സംഘത്തിന് മദീനയില്‍ ഊഷ്മള വരവേല്പ്. ഇന്ത്യയില്‍ നിന്നുളള 289 ഹജ് തീര്‍ത്ഥാടകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. അതേസമയം, രാജ്യം വിടാത്ത ഉംറ തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി. പ്രവാചക നഗരിയായ മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകരെ ഹജ്, ഉംറ മന്ത്രാലയം ആക്ടിംഗ് സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്വാന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍

gulf, saudi

‘ഫോര്‍ക്ക’ ക്യാമ്പയിന്‍: ലഹരിയ്‌ക്കെതിരെ പ്രവാസികള്‍ കൈകോര്‍ക്കുന്നു

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ഫോര്‍ക്ക) ലഹരിക്കെതിരെ ആറു മാസം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ‘സഹ്യദയ’ സാംസ്‌കാരിക വേദി അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘സൗഹ്യദയോത്സവം’ പരിപാടിയില്‍ ക്യാമ്പയിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലുര്‍ അധ്യക്ഷത വഹിച്ചു. കിംഗ് സൗദ് മെഡിസിറ്റി ട്രോമാ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.

gulf, saudi

അര്‍ബുദ രോഗികള്‍ക്ക് ‘മൈത്രി കാരുണ്യ ഹസ്തം’

കരുനാഗപ്പളളി: റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കൂട്ടായ്മ 20-ാം വാര്‍ഷികം ആഘോഷിച്ചു. കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറേറാറിയത്തില്‍ ‘മൈത്രി കാരുണ്യ ഹസ്തം’ പരിപാടിയില്‍ അര്‍ബുദ ബാധിതരായ 200 പേര്‍ക്ക് പതിനായിരം രൂപ വീതം സഹായ ധനം വിതരണം ചെയ്തു. പ്രമുഖ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ‘ക്യാന്‍സറിനെ പേടിക്കണ്ട’ എന്ന വിഷയം അവതരിപ്പിച്ചു. സാംസ്‌കാരിക പരിപാടി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയില്‍ നിരവധി സംഭാവന ചെയ്തിട്ടുള്ള മൈത്രിയെ മന്ത്രി ചിഞ്ചു റാണി അഭിനന്ദിച്ചു.

gulf

തറവാട് ജെപി കപ്പ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ സംഘടുപ്പിച്ച ജെപി കപ്പ് മെഗാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സീസണ്‍-3 റിയാദിലെ റായിദ് പ്രൊ കോര്‍ട്ടില്‍ അരങ്ങേറി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുളള മുന്നൂറിലധികം ബാഡ്മിന്റണ്‍ താരങ്ങള്‍ മാറ്റുരച്ചു. റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളില്‍ നിന്നുമുള്ള താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും സര്‍ട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, ട്രോഫി, സെമി ഫൈനലിസ്റ്റുകള്‍ക്ക് മെഡല്‍ എന്നിവ സമ്മാനിച്ചു. സമാപന ചടങ്ങില്‍ യുഐസി സിഇഒയും മാനേജിങ്

Scroll to Top