പുണ്യ നഗരങ്ങളിലേക്ക് ജി സി സി പൗരന്‍മാര്‍ക്കും വിലക്ക്
റിയാദ്: കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ മുസ്ലീം വേള്‍ഡ് ലീഗ് സ്വാഗതം ചെയ്തു. ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ. അതേസമയം, ജി സി സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് പടരാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികളെടുത്തത്. ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശകര്‍ക്കും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ശരിയായ തീരുമാനമാണെന്ന് […]














