അഞ്ചു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ അഞ്ചുപേര്‍ക്ക് കൊവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നു കുവൈത് വഴി വന്ന പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും അണുബാധ പകര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊറോണ ബാധിച്ച സ്വദേശിയോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈന്‍ വഴിയാണ് സൗദിയിലെത്തിയ്ത്. ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇവര്‍ അധികൃതരില്‍ […]














