പൗരത്വ നിഷേധത്തിനെതിരെ ആസാദി സ്‌ക്വയര്‍ ഒരുക്കി സോഷ്യല്‍ ഫോറം
ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ‘ആസാദി സ്‌ക്വയര്‍’ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെ സ്ത്രീകള്‍ നടത്തുന്ന ഷഹീന്‍ ബാഗ് മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4ന് ആരംഭിച്ച ആസാദി സ്‌ക്വയര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. ഡോ. ഫൗഷ ഫൈസല്‍ […]














