Sauditimesonline

UNITED FC
ലോകകപ്പ് പ്രവചന മത്സരം: റിയാദില്‍ ജേതാക്കളായി നൂറും അസ്ഹറും

Riyadh Bureau

gulf, saudi

പ്രവാസി ലീഗ് ജന. സെക്രട്ടറിയ്ക്ക് മക്കയില്‍ സ്വീകരണം

മക്ക: പ്രവാസി ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രെട്ടറി എം എസ് അലവിയ്ക്ക് മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോപഹാരം സമ്മാനിച്ചു ആദരിച്ചു.കെഎംസിസി പ്രവാസി സമൂഹത്തിന് നല്‍കിയ മികച്ച സംഭവനകള്‍ നേതാക്കള്‍ വിശദീകരിച്ചു. എം എസ് അലവിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. മക്ക കെഎംസിസി ജനറല്‍ സെക്രെട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ […]

gulf, saudi

ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിലേയ്ക്കു നയിക്കുന്നു

ജുബൈല്‍: ലോകമെങ്ങും രാജ്യങ്ങള്‍ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോള്‍ ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങള്‍ പേറുന്ന മനുസ്മൃതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുത്വ രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നു എഴുത്തുകാരനും നവയുഗം സാംസ്‌ക്കാരികവേദി മീഡിയ കണ്‍വീനറുമായ ബെന്‍സിമോഹന്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പൗരന്‍മാരും പ്രവാസസമൂഹവും ജാഗരൂഗരാകണമെന്നും അദ്ദേസഹം പറഞ്ഞു. നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനദേവ് അദ്ധ്യക്ഷത വഹിച്ചു. എം.ജി മനോജ് നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും

gulf, saudi

കൊളത്തൂര്‍ ഫൈസയ്ക്കു ഐസിഎഫ് യാത്രയയപ്പ്

റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ പ്രധാന അധ്യാപകനും ഐസിഎഫ് സെന്‍ട്രല്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ കൊളത്തൂര്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെഡറേഷന്‍ (ഐസിഎഫ്) ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫൈസി അല്‍ ഖുദ്‌സ് അമീറായും സേവനം അനുഷ്ടിച്ചിരുന്നു. സയ്യിദ് സ്വാലിഹ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം വടകര ഉദ്ഘാടനം

gulf, saudi

സഫ മക്കയിലെ ‘ട്രാഫിക് ഗൈഡ്‌’ മടങ്ങുന്നു

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് ബത്ഹ സഫാ മക്ക പോളിക്ലിനിക്കിലെ ‘ട്രാഫിക് ഗൈഡ്‌’ അബ്ദുക്ക മടങ്ങുന്നു. ലാബ്, എക്‌സറേ, ഫാര്‍മസി തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുളള വഴികാട്ടിയായി ക്ലിനിക്കിന് മുമ്പില്‍ അബ്ദുക്കായെ കാണാം. ആഴ്ചയില്‍ ഒരു ദിവസം അവധിയാണെങ്കിലും അബ്ദുക്ക ക്ലിനിക്കിലെത്തും. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും സഹായവും ചെയ്യും. ഡ്യൂട്ടി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ രോഗികള്‍ക്കായി സേവനം ചെയ്താണ് അബ്ദുക്ക വിശ്രമത്തിനായി റൂമിലേയ്ക്കു മടങ്ങുന്നത്. വിവിധ രാജ്യക്കാരുമായുളള സഹവാസം പലഭാഷകളില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചതായും അബ്ദുക്ക

gulf, saudi

കന്യാസ്ത്രീകളുടെ അറസ്റ്റ്; അപലപിച്ച് എറണാകുളം ഒഐസിസി

റിയാദ്: സംഘ്പരിവാര്‍ പ്രത്യശാസ്ത്രം നടപ്പിലാക്കാനുളള കുതന്ത്രങ്ങളാണ് ഇന്ത്യയില്‍ അശാന്തിയും ഭയവും സൃഷ്ടിക്കുന്നതെന്ന് റിയാദ് ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി. അശരണര്‍ക്കു ആശ്രയമായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്തതു അപലപനീയമാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിയമ പാലകരെ നോക്കുകുത്തിയാക്കി ബജ്‌റംഗ്ദളിന്റെ സമ്മര്‍ദ്ധങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വവും സ്വാതന്ത്ര്യവുമാണ്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കി, മതേതര ജനാധിപത്യ മൂല്യങ്ങളെ തച്ചുടച്ചു ഹിന്ദുത്വ രാഷ്ട്രം അടിച്ചേല്‍പ്പിക്കാനുളള പരിശീലനമാണ് സംഘ്പരിവാര്‍ ശ്രമം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള

gulf, saudi

അഡ്വ. കെ പി നൗഷാദ് അലിയുമായി കൂടിക്കാഴ്ച നടത്തി ദഅ്‌വാ കോര്‍ഡിനേഷന്‍ നേതാക്കള്‍

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെ ത്തിയ കെപിസിസി സെക്രട്ടറി അഡ്വ. കെ പി നൗഷാദ് അലിയെ ദഅവാ കോര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. കൂടികാഴ്ചയില്‍ സൗദിയിലെ മലയാളികള്‍ക്കിടയില്‍ പ്രബോധന രംഗത്ത് ഇസ്ലാഹി സെന്ററുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യം, മദ്‌റസ്സ പഠന രീതികള്‍ എന്നിവ അദ്ദേഹം ചോദിച്ചറിഞ്ഞു.

gulf, saudi

ജനദ്രോഹങ്ങള്‍ക്കെതിരെ പ്രവാസികള്‍ പോരാടണം: ചാണ്ടി ഉമ്മന്‍

റിയാദ്: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ആഗോള തലത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രവാസ ലോകത്തെ ഏറ്റവും മഹത്തായ സംഘടനയാണ് കെഎംസിസി എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രവാസികള്‍ വലിയ പോരാട്ടം നടത്തേണ്ട സമയമാണിത്. പ്രവാസി ക്ഷേമ

gulf, saudi

നിമിഷ പ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

റിയാദ്: പുതുപ്പള്ളി എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷ കാത്തു യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ യമന്റെ അധിക ചുമതല വഹിക്കുന്ന അംബാസഡറുമായി ചര്‍ച്ച ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡി.സി.എം അബു മാത്തന്‍ ജോര്‍ജും ഒഐസിസി നേതാക്കളും സന്നിഹിതരായിരുന്നു. ഇന്ത്യക്കാരുടെ കാര്യത്തില്‍ എംബസി നല്‍കുന്ന സേവനങ്ങള്‍, കാലാവധി തീര്‍ന്ന ഇക്കാമ പുതുക്കുക, ഹുറുബുകാരുടെ

gulf, saudi

മാനവിക മൂല്യങ്ങളാകണം സാമൂഹിക നിര്‍മ്മിതിയുടെ അടിസ്ഥാനം

റിയാദ്: മാനുഷിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മനുഷ്യത്വത്തില്‍ ഊന്നിയ സാമൂഹിക സാംസ്‌കാരിക നിര്‍മ്മിതിയാണ് ആവശ്യമെന്ന് മര്‍ക്കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി മുന്‍ ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി. സമഗ്ര വിദ്യാഭ്യസ പ്രവര്‍ത്തനങ്ങളെ പ്രത്സാഹിപ്പിക്കുകയും ചേര്‍ത്തുപിടിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസ് സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്‍ത്തബ്ലനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സഹാഫയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന മര്‍കസ് ഈസ്റ്റ് ചാപ്റ്റര്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

gulf, saudi

ചികിത്സക്കിടെ തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരുവനന്തപുരം സ്വദേശി ശുമൈസി കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സക്കിടെ മരിച്ചു. അണ്ടൂര്‍ക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷിബു (48) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്‍ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ. ഭാര്യ സമീറ, മക്കള്‍ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിര്‍. ഷാജി, ഷീബ എന്നിവര്‍ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ ഐ സി എഫ് വെല്‍ഫെയര്‍

gulf, saudi

സൂപ്പര്‍ കപ്പ്: കളത്തില്‍ കരുത്തു കാട്ടി കോഴിക്കോടും ആലപ്പുഴയും

റിയാദ്: കളിക്കളത്തില്‍ അപ്രതീക്ഷിത നീക്കം നടത്തി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് രണ്ടാം വാരം ആദ്യ മത്സരത്തില്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകള്‍ക്കു തകര്‍പ്പന്‍ വിജയം. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കോഴിക്കോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തൃശൂരിനെ അട്ടിമറിച്ച് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം നേടി. കോഴിക്കോടിന് തഷിന്‍ റഹ്മാന്‍, മുഹമ്മദ് സാലിം എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. കോഴിക്കോടിന്റെ തഷിന്‍ റഹ്മാനാണ് കളിയിലെ താരം. രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ്

gulf, saudi

കേളി സുലൈ ക്രിക്കറ്റ് ടൂര്‍ണമെന്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ 9-ാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് നോക്കൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആദ്യവാരം സുലൈ എംസിഎ ഗ്രൗണ്ടിലാണ് മത്സരം. പരിപാടിയുടെ നടത്തിപ്പിനായി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു. സമിതിയുടെ കണ്‍വീനറായി ഷറഫ് ബാബ്‌തൈന്‍, ജോയിന്റ് കണ്‍വീനറായി നവാസ് സുലൈ, ചെയര്‍മാനായി ഫൈസല്‍ മാറത്ത്, വൈസ് ചെയര്‍മാനായി ഷമീര്‍ പറമ്പടി എന്നിവരെ തെരഞ്ഞെടുത്തു. സാമ്പത്തിക കണ്‍വീനറായി ജോര്‍ജ് മാറത്ത്, ടെക്‌നിക്കല്‍ കണ്‍വീനറായി റീജേഷ് രയരോത്ത്, ജോയിന്റ് കണ്‍വീനറായി

gulf, saudi

ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തകം: മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു

ദമ്മാം: കേരളത്തിലെ തെരഞ്ഞെടുത്ത നൂറിലധികം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍. കഥ, കവിത, നോവല്‍, ചരിത്രം തുടങ്ങിയ വിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോടുമായി ചേര്‍ന്നാണ് മലബാര്‍ ഹെറിറ്റേജ് സാരഥികള്‍ വൈവിദ്ധ്യമാര്‍ന്ന പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരം പുസ്തകകിറ്റ് വിതരണം ആരംഭിക്കും. പുസ്തകങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രന്ഥശാലയെ കുറിച്ചുള്ള ലഘു വിവരണം, അപേക്ഷ, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ

gulf, saudi

നിമിഷ പ്രിയ: വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് കാന്തപുരം; ശിക്ഷ ഉടന്‍ വേണമെന്ന് തലാലിന്റെ സഹോദരന്‍

സന്‍അ: നിമിഷ പ്രിയ കേസില്‍ ക്രെഡിറ്റിനുവേണ്ടിയുളള ഓട്ടപ്പാച്ചിലുകള്‍ തുടരുന്നു. യമനിലെ പണ്ഡിതര്‍ നടത്തിയ ചര്‍ച്ചയില്‍ വധശിക്ഷ ഒഴിവാക്കാന്‍ ധാരണയായെന്ന വിവരം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ടു. വാര്‍ത്ത പ്രചരിച്ചു മിനിറ്റുകള്‍ക്കകം നിഷേധക്കുറിപ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. ഫെയ്‌സ് ബുക്കില്‍ അറബിയിലും മലയാളത്തിലും എഴുതിയ കുറിപ്പില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് മഹ്ദി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പും ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചു. കാന്തപുരത്തിന്റെ ഓഫീസ് യമനിലെ സൂഫി

Scroll to Top