വര്‍ണാഭാമയ പരിപാടികളോടെ അസീസിയ കേളി ‘സര്‍ഗ്ഗ സംഗമം’
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി ‘സര്‍ഗ്ഗ സംഗമം 2025’ വിവിധ പരിപാടികളോടെ അരങ്ങേറി. യൂണിറ്റുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് പരിപാടി. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടിയില്‍ വടം വലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ കായിക വിനോദ പരിപാടികളും അരങ്ങേറി. കാരംസ് മത്സരത്തില്‍ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും […]













