Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

എണ്ണ വിപണിയില്‍ ഉണര്‍വ്; അരാംകോക്ക് നേട്ടം

റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ ഉണര്‍വ് സൗദി അരാംകോക്ക് നേട്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 95.47 ബില്യണ്‍ റിയാലിന്റെ ലാഭം നേടാന്‍ കഴിഞ്ഞതായും റിപ്പോനട്ട് വ്യക്തമാക്കുന്നു, ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ മികച്ച നേട്ടമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നേടിയത്. കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിക്കു ശേഷം രാജ്യത്തു നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും ലാഭം വര്‍ധിക്കാന്‍ ഇടയാക്കി. മാത്രമല്ല, കഴിഞ്ഞ വര്‍ഷം മഹാമാരിയെ തുടര്‍ന്ന് എണ്ണയുടെ […]

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാനം: ഇനിയും കാത്തിരിക്കേണ്ടിവരും

റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. രാജ്യത്ത് പരമാവധിയാളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിമാനയാത്ര അനുവദിക്കുകയുളളൂവെന്നാണ് അനൗദ്യോഗിക വിവരം. സൗദിയില്‍ പരമാവധി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുകയുളളൂവെന്നാണ് ലഭ്യമാകുന്ന സൂചന. രാജ്യത്ത് ഇതുവരെ 3 കോടി വാക്‌സിനാണ് വിതരണം ചെയ്തത്. വാക്‌സിനേഷന്‍

Damam, gulf, Jeddah, Riyad

സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് തുടരും

റിയാദ്: സൗദിയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും സാമൂഹിക ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം. കൊവിഡ് വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലുകളും പാര്‍ട്ടികളും അനുവദിക്കില്ല. പ്രായമുളളവരും കുട്ടികളും വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ സുപ്രധാനമാണ്.

Damam, gulf, Jeddah, Riyad

മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 5 ലക്ഷം റിയാല്‍

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം. ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ പ്രഖ്യാപിച്ച സഹായമാണ് കൊവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്ക് വിതരണം ആരംഭിച്ചത്. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരെ സഹായിക്കാന്‍ സൗദി മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഏകദേശം ഒരു കോടി രൂപക്ക് സമാനമായ അഞ്ച് ലക്ഷം റിയാല്‍ വിതരണം ചെയ്യുമെന്ന് ഭരണാധികാരി സല്‍മാന്‍

Damam, gulf, Jeddah, Riyad

പി.എച്.ഡി നേടിയ സുജിതക്ക് ഐഎംസിസി അഭിനന്ദനം

മക്ക: ബയോ സയന്‍സ് ഇമ്മ്യൂണോ പത്തോളജിയില്‍ പി.എച്.ഡി നേടിയ എസ് സുജിതയെ മക്ക ഐഎംസിസി അഭിനന്ദിച്ചു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്നാണ് പിഎച്ഡി നേടിയത്. ആലപ്പുഴ മുല്ലാത്തു വാര്‍ഡില്‍ ചക്കാലയില്‍ മുഹമ്മദ് സാലിയുടെയും റഷീദാ സാലിയുടെയും മകളാണ്. ഭോപ്പാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സ് എഡ്യൂകേഷന്‍ ആന്റ് റിസര്‍ചില്‍ (ഐസര്‍) നിന്ന് ബിസ്-എംസ് ഇരട്ട ബിരുദം രണ്ടാം റാങ്കോടെ ഇന്റഗ്രേറ്റഡ് എംഎസ്‌സി നേടി. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്, ഇന്‍സ്‌പെയര്‍ ഫെലോഷിപ്, അക്ഷയ ട്രസ്റ്റ് സ്‌കോളര്‍ഷിപ്,

Damam, gulf, Jeddah, Riyad

ഫാല്‍ക്കണ്‍ പറവകളുടെ ലേലം റിയാദില്‍ ആരംഭിച്ചു

റിയാദ്: ഫാല്‍ക്കന്‍ പറവകളുടെ അന്താരാഷ്ട്ര ലേലം സൗദിയില്‍ ആരംഭിച്ചു. സൗദി ഫാല്‍ക്കണ്‍ ക്ലബ് ആണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള ഫാല്‍ക്കന്‍ വളര്‍ത്തുകാരെ പങ്കെടുപ്പിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ലേലം സംഘടിപ്പിക്കുന്നത്. പ്രാപ്പിടിയന്‍ പക്ഷി അഥവാ ഫാല്‍ക്കന്‍ പറവകള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു നിരവദിയാളുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. റിയാദ് മല്‍ഹമിലെ ഫാല്‍ക്കണ്‍ ക്ലബ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആദ്യ

Damam, gulf, Jeddah, Riyad

സൗദിയില്‍ കാറ്റാടി പ്ലാന്റ്; 70,000 വീടുകളില്‍ വൈദ്യുതി എത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. 400 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുളള ബൃഹത്‌വൈദ്യുത പഌന്റ് ആണ് സ്ഥാപിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ ജൗഫിലെ ദൂമത് അല്‍ ജന്തലിലാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിന്‍ഡ് എനര്‍ജി പഌന്റാണ് വിഭാവന ചെയ്തിട്ടുളളതെന്ന് ഊനജ്ജ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി പ്രകാം 50 ശതമാനം വൈദ്യുതി പ്രകൃതിയിലെ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു

Damam, gulf, Jeddah, Riyad

അനില്‍ കുമാര്‍ കരുമാട്ടിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എമ്പസി ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ കരുമാട്ടിലിന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടാഴ്മ യാത്ര അയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി. മുസ്ഥഫ അധ്യക്ഷത വഹിച്ചു. യോഗം ഇബ്രാഹീം സുബ്ഹാന്‍ ഉദ്ഘാടനം ചൈതു. അഷ്‌റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, കെബീര്‍ എടപ്പാള്‍, മജീദ് പരപ്പനങ്ങാടി തുടങ്ങിയവരേ ചടങ്ങില്‍ ആദരിച്ചു. അനില്‍ കുമാറിനുള്ള ഉപഹാരം ഇബ്രാഹീം സുബ്ഹാനും

Damam, gulf, Jeddah, Riyad

ഓഗസ്റ്റ് നൊമ്പരം

നിഖില സമീര്‍ | കവിത ‘ജമ്മു’ഒറ്റപ്പെടലിന്റെരണ്ട് വര്‍ഷങ്ങള്‍! ഒറ്റപ്പെടലിന്‍ഭീതിത രൂപമാരുംഓര്‍ക്കുന്നേയില്ലല്ലോ ! ലോകമൊന്നാകെഇപ്പോള്‍ ഒറ്റപ്പെടല്‍രുചിക്കുന്നുണ്ട് !പലയോമനപ്പേരില്‍ !! കണ്ണീരിലുംരക്തത്തിലുംകടലിലും‘ഉപ്പാണത്രേ ‘ മാനവരക്തത്തിനുഒരേ നിറവും !!! ഒരുമിച്ചിരുന്ന്മനുഷ്യരായ്ശ്വസിക്കാനായെങ്കില്‍ .! കരുണയാല്‍സ്‌നേഹപ്പെടണംകൊടുത്ത് നേടണം !സര്‍വ്വവും ഒന്നെന്നഅനുഭൂതിയറിയണം ! വരും തലമുറഉള്‍സുഗന്ധമറിയട്ടെ !ഉള്ളിന്നുള്ളിലാണ്ദിവ്യചൈതന്യമെന്നറിയട്ടെ !ഹൃത്തോട് ഹൃത്ത്കൊരുത്തവിടവര്‍സ്‌നേഹോന്മാദമറിയട്ടെ !മാനവികത കൊണ്ടാടപ്പെടട്ടെ !!.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ അധ്യാപകര്‍ക്കും സൗദിയില്‍ നേരിട്ടെത്താം

റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സൗദിയില്‍ പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. ഇതിനായി സ്‌കൂള്‍ അധികാരികള്‍ മുഖേന പ്രത്യേക അനുമതി നേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളള അധ്യാപകര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ

Damam, gulf, Jeddah, Riyad

അറുപത് കഴിഞ്ഞവരെ നിതാഖാത്തില്‍ പരിഗണിക്കില്ല

റിയാദ്: അറുപത് വയസില്‍ കൂടുതലുളള സ്വദേശി പൗരന്‍മാരെ ജോലിക്ക് നിയമിച്ചാല്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഗണിക്കില്ലെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശയി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ നിതാഖാത്തിന്റെ ആനുകൂല്യം സ്ഥാപനങ്ങള്‍ക്ക് നേടാന്‍ കഴിയൂ. എന്നാല്‍ ചില സ്ഥാപനങ്ങള്‍ വിശ്രമ ജീവിതം നയിക്കുന്നവരെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി രേഖ

Damam, gulf, Jeddah, Riyad

ഫുര്‍സാന്‍ ദ്വീപില്‍ മറൈന്‍ ആംബുലന്‍സ്

റിയാദ്: സൗദിയിലെ ഫുര്‍സാന്‍ ദ്വീപില്‍ മറൈന്‍ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ആംബലന്‍സ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം നിര്‍മിച്ച മറൈന്‍ ആംബുലന്‍സിന് 1.36 കോടി റിയാലാണ് ചെലവ്. ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ഉദ്ഘാടനം ചെയ്തു. തീവ്രപരിചരണം ആവശ്യമുളള രോഗിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ മൂന്ന് ബെഡുകളാണ് ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുളളത്. അഞ്ച് ബെഡുകള്‍ ഉള്‍ക്കൊളളാനുളള

Damam, gulf, Jeddah, Riyad

ജീപാസ് മെഗാ ക്ലിയറന്‍സ് മേള ആഗസ്ത് 6ന് റിയാദില്‍ തുടങ്ങും

റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ആഗസ്ത് 6, 7 തീയതികളില്‍ റിയാദ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. വെളളി ഉച്ചക്ക് 1.30 മുതല്‍ രാത്രി 8 വരെയും ശനി രാവിലെ 9 മുതല്‍ വൈകുന്നേരം 7.30 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാന സര്‍വീസ്; ചര്‍ച്ച തുടരുകയാണെന്ന് അംബാസഡര്‍

റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് വീണ്ടും പ്രതീക്ഷ പകരുന്ന പ്രഖ്യാപനം. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ജസാനില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രതീക്ഷ പങ്കുവെച്ചത്. സൗദി അധികൃതരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. വിമാനയാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാം് എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതെന്നും അംബാസഡര്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. സൗദിയിലെത്തേണ്ടവര്‍

Scroll to Top