നിയമ കുരുക്കിലായ മലയാളിക്ക് കേളിയുടെ സഹായ ഹസ്തം
റിയാദ്: സുഹൃത്തിന്റെ ചതിയില്‍പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിക്ക് പ്രവാസി കൂട്ടായ്മ തുണയായി. പണമിടപാടില്‍ ജാമ്യം നിന്ന വര്‍ക്കല നടയറ യൂനസ് കുഞ്ഞ് നാസറിന് റിയാദ് ബദിയ കേളി കലാ സാംസ്‌കാരിക വേദിയാണ് ജാമ്യ തുകയും നിയമ സഹായവും നല്‍കിയത്. റിയാദിലെ റബുവ ഖലീജില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് സുഹൃത്തിന്റെ പണമിടപാടില്‍ യൂനസ് കുഞ്ഞ് നാസര്‍ ജാമ്യം നിന്നത്. സുഹൃത്ത് മുങ്ങിയതോടെ ഭീമമായ സംഖ്യയുടെ ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. പണമടക്കാന്‍ കഴിയാതെ വന്നതോടെ […]














