Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
Damam, gulf, Jeddah, Riyad

സൗദിയില്‍ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ഇടിയും മിന്നലും അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാളെ ഉച്ചകഴിഞ്ഞ് ചാറ്റല്‍ മഴയും പൊടിക്കാറ്റും മനുഭവപ്പെടും. അസീര്‍, ജസാന്‍, അല്‍ ബാഹ, നജ്‌റാന്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളി മുതല്‍ മഴ ശക്തി പ്രാപിച്ച് ഞായര്‍ വരെ തുടരും. റിയാദ്, ഹായില്‍, മദീന, അല്‍ ഖസീം […]

Damam, gulf, Jeddah, Riyad

റമദാന്‍ സഹയം 300 കോടി റിയാല്‍; വിതരണം തുടങ്ങി

റിയാദ്: റമദാനില്‍ നിര്‍ധനര്‍ക്കുളള സാമൂഹിക സുരക്ഷാ സഹായം സൗദിയില്‍ വിതരണം ആരംഭിച്ചു. ഇതിനായി ഭരണാധികാരി സല്‍മാന്‍ രാജാവ് 300 കോടി റിയാല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി. സാമൂഹിക സുരക്ഷാ സഹായ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 1,000 റിയാലും കുടുംബാംഗ ത്തിനും 500 റിയാലും ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇന്നു മുതല്‍ നിക്ഷേപിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വിധവകള്‍, അനാഥര്‍, തൊഴില്‍ രഹിതര്‍, പ്രായമായവര്‍, വികലാംഗര്‍, സൗദി സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ സഹായത്തിന്

Damam, gulf, Jeddah, Riyad

ചെങ്ങളം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സന്ദര്‍ശന വിസയില്‍ മക്കളെ കാണാന്‍ റിയാദിലെത്തിയ കോട്ടയം ചെങ്ങളം സ്വദേശി മരിച്ചു. കളത്തിപറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ (70) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. അല്‍ റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം റിയാദില്‍ ഖബറടക്കി. ഭാര്യ: അതിരമ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗം സുരയ്യാ. മക്കള്‍: ജഹാസ് ജബ്ബാര്‍ (നഴ്‌സ്, ഭോപ്പാല്‍), ജമീല്‍ ജബ്ബാര്‍(റിയാദ്), ജസ്‌നാ ജബ്ബാര്‍. ജാമാതാക്കള്‍: അസ്മി ജഹാസ്, റിഷാ ജമീല്‍, ഹാരിസ് ഹസ്സന്‍(ദുബൈ).

Damam, gulf, Jeddah, Riyad

മൈത്രി കരുനാഗപ്പള്ളി ജനകീയ ഇഫ്താര്‍

റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സുലൈ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നസീര്‍ ഖാന്‍ റമദാന്‍ സന്ദേശം നല്‍കി. വെല്ലുവിളികളെ നേരിട്ട് കൂട്ടുകാരികളുടെ തോളിലേന്തി ബിരുദം പൂര്‍ത്തിയാക്കായ അലിഫ് മുഹമ്മദിനെ ചടങ്ങില് ആദരിച്ചു. ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ടാക്കീസ്

റിയാദ്: ഉപവാസവും പ്രാര്‍ത്ഥനയും പകര്‍ന്ന ആത്മ നിര്‍വൃതിയുടെ കരുത്തില്‍ റിയാദ് ടാക്കീസ് ഇഫ്താര്‍ സംഗമം ഒരുക്കി. ജാതി, മത വ്യത്യാസമില്ലാതെ ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സംഗമ വേദി പ്രവാസ ലോകത്തെ വേറിട്ട മാതൃകക്കാണ് സാക്ഷിയായത്. റിയാദ് എക്‌സിറ്റ് 18ലെ സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവര്‍ത്തകരും, സംഘടനാ പ്രധിനിധികളും പങ്കെടുത്തു. പ്രസിഡന്റ് നൗഷാദ് ആലുവ, വൈസ് പ്രസിഡന്റ് നബീല്‍ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയില്‍, ട്രഷറര്‍ സിജോ

Damam, gulf, Jeddah, Riyad

എം.ഇ.എസ് ഇഫ്താര്‍ സംഗമം

റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളും എം.ഇ.എസ് കുടുംബാംഗങ്ങളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സിറ്റി ഫ്‌ളവര്‍ അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എംഇളസ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സക്കാത്ത് ശേഖരണവും വിതരണവും എന്നിവ സംബന്ധിച്ച് ചെയര്‍മാന്‍ ഫൈസല്‍ പൂനൂര്‍ വിശദീകരിച്ചു . എന്‍ഞ്ചി. അബ്ദുല്‍ റഹിമാന്‍ കുട്ടി, എന്‍ഞ്ചി. മുഹമ്മദ് ഇക്ബാല്‍, എന്‍ഞ്ചി. ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, സത്താര്‍ കായംകുളം, ഡോ. അബ്ദുല്‍ അസീസ്, ഐ.പി.

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം: പ്രചാരണോദ്ഘാടനം

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പഠന പദ്ധതിയുടെ 24മത് ദേശീയ സംഗമത്തിന്റെ പ്രചാരണേദ്ഘാടനം റിയാദ് മീഡിയ ഫോറം ട്രഷറര്‍ ജലീല്‍ ആലപ്പുഴ നിര്‍വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ മെയ് 12ന് ആണ് സംഗമം. ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പരിപാടിയില്‍ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിന് മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച വിശുദ്ധ

Damam, gulf, Jeddah, Riyad

മലപ്പുറം ഒ ഐ സി സി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താറും രാഹുല്‍ ഗാന്ധിക്കു ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു. രാജ്യത്തു അരാജകത്വം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന് എല്ലാവരും രംഗത്ത് വരണമന്നു ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദില്‍ എത്തിയ ന്യൂനപക്ഷ സെല്‍ ഭാരവാഹികളായ സലാം തെന്നലയെ ഭാസ്‌കരനും, ആഷിക്ക് വിവയെ ഉണ്ണികൃഷ്ണനും പൊന്നാട അണിയിച്ചു സ്വീകരിച്ചു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍

Damam, gulf, Jeddah, Riyad

റിയാദ് ലുലു വെയര്‍ഹൗസിന് സൗരോര്‍ജ്ജം

റിയാദ്: ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിച്ച പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം (ഇ.എസ്.ജി) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ്ജ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നു. കാനൂ റിന്യൂവബിള്‍ എനര്‍ജി ആന്റ് ക്ലീന്‍ മാക്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 0.87 എം.എന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ലക്ഷ്യം. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവിന്റെ കൈയൊപ്പ് നിര്‍ണായകമായിരിക്കും. കാര്‍ബണ്‍ ഫൂട്ട് പ്രിന്റിന്റെ ഉപഭോഗം

Damam, gulf, Jeddah, Riyad

സൗദിയില്‍ 153 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 153 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 4,026 പിസിആര്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു. സൗദിയില്‍ രണ്ട് കോടി 54 ലക്ഷം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. 6 കോടി 95 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതുകൊണ്ടുതന്നെ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പിസിആര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ മഴ, പൊടിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.തലസ്ഥാനമായ റിയാദില്‍ ഇന്നലെ പകല്‍ ശരാശരി 30 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപം. ഇന്നു വൈകുന്നേരത്തോടെ അന്തരീക്ഷ താപം കുറഞ്ഞു. ശീതകാറ്റ് തുടരുകയാണ്. രാത്രിയില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം.മക്കയിലെ മഴക്കും കാറ്റിനും സാധ്യതയുണ്ട്. പലസ്ഥലങ്ങളിലും പൊടിപടലം ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ഖുര്‍മ,

Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്: 16,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ റമദാനില്‍ നടന്ന റെയ്ഡുകളില്‍ 16,407 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 10,809 വിദേശികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 23 മുതല്‍ 29 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായ 16,407 പേരില്‍ 9,609 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. 2,237 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരും 4,561 പേര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു

Damam, gulf, Jeddah, Riyad

വലപ്പാട് പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ വാട്ടര്‍ ടാങ്ക് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് നാസ്സര്‍ വലപ്പാട് റമദാന്‍ സന്ദേശം നല്‍കി. പി എസ് സലീം, താജുദീന്‍ റാഫി, സൈറ നാസ്സര്‍, സിമ്‌ന ആഷിഖ്, നൂറു ഫൈസല്‍, ഷമി താജുദ്ദീന്‍, മുസ്തഫ, സബീര്‍, ആരിഫ്, തല്ഹത്, നിജാസ്, ഫൈസല്‍, സുനീര്‍, റഹമത് ഫാമിലി, സൈനു ഫാമിലി, ശിഹാബ് ഫാമിലി, മുസ്താക് ഫാമിലി, ഹംസ ഫാമിലി, അന്‍ഷാദ്, ഫാമിലി, അന്‍വര്‍, സുനി, നിഹാന്‍

Damam, gulf, Jeddah, Riyad

ഷിഫാ വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം

റിയാദ്: ഷിഫ വെല്‍ ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സിനാന്‍ ബാബുവിന്റെ വര്‍ക് ഷോപ്പില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഷിഫയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ വയനാട് റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. ബി ഡി കെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ലൈസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൃക്ക തകരാറിലായി ചികിത്സ തേടുന്ന

Scroll to Top