ഇഫ്താര്‍ വിരുന്നൊരുക്കി കൃപ; ജീവകാരുണ്യ ഫണ്ടും വിതരണം ചെയ്തു
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ സൈഫ് കൂട്ടുങ്ങല്‍ ആമുഖ പ്രഭാഷണവും സുരേഷ് ബാബു ഈരിക്കല്‍ റമദാന്‍ സന്ദേശവും പങ്കു വെച്ചു. മാനവികതയെ തല്ലിക്കെടുത്തുന്ന കെട്ട കാലമാണിത്. എന്നാല്‍ മനുഷ്യ സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ‘കൃപ ‘ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ ഇഫ്താര്‍ സംഗമം മനുഷ്യ ഹൃദയങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. വിവേചനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നും […]












