ബുറൈദയില്‍ മരിച്ച ഇന്ത്യന്‍ ഡോക്ട്ടറുടെ മൃതദേഹം സംസ്‌കരിച്ചു
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കൊവിഡ് ബാധിച്ച് മരിച്ച സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെ നഫ്‌റോളജിസ്റ്റ് ഡോ ഇനാമുല്‍ ഹഖിന്റെ മൃതദേഹം സംസ്‌കരിച്ചു. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായിരുന്ന ഡോക്ടര്‍ 24 വര്‍ഷമായി സെന്‍ട്രല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. സൗഹൃദയനും സാന്ത്വന വാക്കുകളും ഇനാമുല്‍ ഹഖിനെ രോഗികള്‍ക്കിടയില്‍ ജനകീയനാക്കിയിരുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് മക്കളാണ്. ഹൃദയ സംബസമായ അസുഖം അലട്ടിയിരുന്ന അദ്ദേഹം 25 ദിവസമായി കൊവിഡ് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണത്തിന് […]













