മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ‘ഓട്ടോമാറ്റിക് റിന്യൂവല്‍’
റിയാദ്: തൊഴിലാളികള്‍ക്കുളള ലെവി ഇളവിന്റെ കൂടുതല്‍ വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തുവിട്ടു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി കഴിയുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കും. ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്) ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ ഇഖാമ കാലാവധി കഴിഞ്ഞവരെ കണ്ടെത്തി മൂന്നു മാസത്തേക്ക് സ്വയം പുതുക്കും. 2020 ജൂണ്‍ അവസാനം വരെ […]












