സുരക്ഷയും സ്ഥിരതയും ഇറാന്‍ ദുര്‍ബലപ്പെടുത്തുന്നു; ഐക്യം ശക്തിപ്പെടുത്തും: ജി സി സി ഉച്ചകോടി
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്ന് ജി സി സി ഉച്ചകോടി അഭിപ്രായപ്പെട്ടു. റിയാദില്‍ ഡിസംബര്‍ 10ന് വൈകുന്നേരം 4ന് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി ആരംഭിച്ചത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനാണ് ഉച്ചകോടി പ്രഥമ പരിഗണന നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളെ അതിജയിക്കാന്‍ ജി സി സി സ്ഥാപിതമായതുമുതല്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതിനു ഭീകരതയെ പിന്തുണയ്ക്കുന്ന […]














