മുജീബ് ഉപ്പട ലാന്റേൺ ക്ലബ്ബ് പ്രസിഡന്റ്
റിയാദ്: കാല്‍പ്പന്ത് പ്രേമികളുടെ കൂട്ടായ്മ ലാന്റേൺ എഫ് സിയ്ക്ക് പുതിയ നേതൃത്വം. സുലൈ വിശ്രമ കേന്ദ്രത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് അസീസ് മാവൂര്‍, സൈഫു കരുളായി എന്നിവര്‍ നേതൃത്വം നല്‍കി. മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു. ശമീജ് പെരിന്തല്‍മണ്ണ ആമുഖ പ്രഭാഷണം നടത്തി. വരവ് ചിലവ് കണക്ക് ആബിദ് പാണ്ടിക്കാട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുജീബ് ഉപ്പട (പ്രസിഡന്റ്), നാസര്‍ മൂച്ചിക്കാടന്‍ (ജന. സെക്രട്ടറി), ശഹീര്‍ പെരിന്തല്‍മണ്ണ (വൈസ് പ്രസിഡന്റ്), സമീര്‍ പെരിന്തല്‍മണ്ണ, ഷാജി അരീക്കോട്, സലീം പാവറട്ടി […]














