ഐസിഎഫ് ആരോഗ്യസെമിനാര്‍
ദമ്മാം: ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ’ പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഹെല്‍തോറിയം ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ദമ്മാം സിറ്റി സെക്ടര്‍ സഫ ക്ലിനിക്കില്‍ നടത്തിയ പരിപാടിയില്‍ ‘പ്രമേഹവും കിഡ്‌നി രോഗവും’ എന്ന വിഷയം ഡോ.ആശിഖ് അവതരിപ്പിച്ചു. പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങളുടെ നിരക്ക് കൂടുതലാണ്. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും നടത്തിയാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഡോ. ആശിഖ് പറഞ്ഞു. ലഘുലേഖ വിതരണം, നെഫ്രോട്ടിക് സര്‍വ്വേ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് […]














