തെക്കേപ്പുറം സംഗമം സോക്കര്‍ നവംബര്‍ 10ന് കൊടിയേറും
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി 29-ാമത് ഡാഫൊഡില്‍സ് സംഗമം സോക്കര്‍ 2023 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരുക്കം പൂര്‍ത്തിയായി. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 1 വരെ നാലാഴ്ചകളായി നടക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6.00ന് ഓള്‍ഡ് ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ കളിക്കാരുടെ പ്രതീകാത്മകമായ ലേലം നടന്നു. തലാല്‍ ബിന്‍ ജംഷിയുടെ ഖിറാഹത്തോടെ ആരംഭിച്ച പരിപാടി ലുഹ ഗ്രൂപ്പ് ചെയര്‍മാനും സംഗമം മുന്‍ പ്രെസിഡന്റുമായ ബഷീര്‍ […]














