ഫലസ്തീനിലെ സയണിസ്റ്റ് ക്രൂരത അവസാനിപ്പിക്കണം: വണ്ടൂര്‍ കെഎംസിസി
റിയാദ്: ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ വണ്ടൂര്‍ നിയോജകമണ്ഡലം ഗ്ലോബല്‍ കെഎംസിസി കമ്മിറ്റി പ്രതിഷേധിച്ചു. അധിനിവേഷത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധ സംഗമം നടന്നു. പിറന്ന നാടും സംസ്‌കാരവും ഫലസ്തീനികള്‍ക്ക് വിലക്കുന്നത് സയണിസ്റ്റ് ക്രൂരതയാണ്. അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും മാധ്യമങ്ങളും ലോക മനസ്സാക്ഷിക്ക് കളങ്കമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. പിറന്ന നാട്ടില്‍ ജീവിക്കാനും ആ സംസ്‌കാരത്തിന്റെ പങ്ക് പറ്റാനുമുളള ഒരു ജനതയുടെ അവകാശത്തെയാണ് അധികാരത്തിന്റെ […]














