2034 ലോക കപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം
റിയാദ്: ലോക കപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയിലേക്ക്. 2034ലെ ഫിഫ കപ്പ് ആതിഥേയത്വം വഹിക്കാനാണ് സൗദി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയ പിന്‍മാറിയതോടെയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ലോക കപ്പ് മത്സരം 2034ല്‍ സൗദിയില്‍ നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം പുറത്തുവന്നതോടെ ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളും സൗദിക്ക് പിന്തുണ അറിയിച്ചു. […]













