കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ പ്രകാശനം ചെയ്തു
റിയാദ്: വിടപറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാലിന്റെ ‘കണ്ണും കാതും’ എന്ന കൃതി റിയാദില്‍ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഓര്‍മ്മകളില്‍ഇഖ്ബാല്‍’ എന്ന പേരില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രകാശനം. പ്രവാസത്തിന്റെ സ്പന്ദനങ്ങള്‍ പുറം ലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു കെയു ഇഖ്ബാല്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്ത മീഡിയാ ഫോറം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, മേഖലകളില്‍ പ്രവാസത്തിന്റെ ശബ്ദായിരുന്നു ഇഖ്ബാലിന്റെ മാധ്യമ പ്രവര്‍ത്തനമെന്നും അദ്ദേഹം അനുസ്മരിച്ചു. നസ്‌റുദ്ദീന്‍ വി […]













