കേളി ഉമ്മുല്‍ഹമാം ‘ഓണവില്ല്-2023’
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി ‘ഓണവില്ല്-2023’ എന്നപേരില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ കേളി, കുടുംബവേദി അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഏരിയ സാംസ്‌കാരിക കമ്മിറ്റി അംഗം ഷിഹാബുദീന്‍ കുഞ്ചീസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്കെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവയുടെ അന്ത:സത്ത നിര്‍ലജ്ജം മാറ്റിപ്രതിഷ്ഠിക്കുന്ന കാലമാണിത്. എന്നാല്‍ അയിത്തമോ വിഭാഗീയതയോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണെന്ന സമത്വസുന്ദരമായ […]














