അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം
അബഹ: സൗദി അറേബ്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രകാശനം ചെയ്തു. വിനോദസഞ്ചാര വികസനത്തിെന്റ നാഴികക്കലായി പുതിയ വിമാനത്താവളം മാറും. അസീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അബഹയില്‍ അറബ് പൈതൃകം വിളിച്ചോതുന്ന വാസ്തു ശില്പവിദ്യ പ്രകടമാക്കുന്ന രൂപകല്പനയാണ് വിമാനത്താവളത്തിനു സ്വീകരിച്ചിട്ടുളളത്. നിലവില്‍ 10,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അബഹ വിമാനത്താവളം. പുതിയ വിമാനത്താവളത്തിലെ ടെര്‍മിനലിെന്റ വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാര്‍ക്കായി […]














