ഫലസ്തീനില്‍ ശാശ്വത പരിഹാരം ഉണ്ടാവണം: ആര്‍ഐസിസി
റിയാദ്: ഫാലസ്തീനുമേല്‍ പതിറ്റാണ്ടുകളായി ഇസ്രായില്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആര്‍.ഐ.സി.സി ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിക്കുന്ന ക്രൂരതകളുടെ വാര്‍ത്തയാണ് ദിനേന വരുന്നത്. ഇത് മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും ഹൃദയം നുറുങ്ങും കാഴ്ചകളാണ്. സ്വന്തം മണ്ണിനും ജീവനും വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന ഫലസ്ത്വീന്‍ ജനതയെ തീവ്രവാദ മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യമാണ്. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം. വിഷയത്തില്‍ നീതിയുക്തമായ നിലപാടെടുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധ്യമാവണം. […]














