Sauditimesonline

abu
ലഹരി കടത്ത്: ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

gulf

Damam, gulf, Jeddah, Riyad

സ്‌കില്‍ വെരിഫിക്കേഷന്‍; സഹായവുമായി ഇറാം ഗ്രൂപ്

ദമ്മാം: സൗദി തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സ്‌കില്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഇറാം ഗ്രൂപ്പ്. ടെസ്റ്റ് പാസാകാന്‍ ഉദ്യോഗാര്‍ത്ഥികളെ സൗദി കേരന്ദമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ് മാര്‍ഗ നിര്‍ദേശം നല്‍കും. 2023 ജൂണ്‍ ഒന്ന് മുതല്‍ സൗദിലേക്കുളള ടെക്‌നിക്കല്‍ ട്രേഡ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്‌കില്‍ ടെസ്റ്റ് പാസാകണം. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകൃത സ്‌കില്‍ വെരിഫിക്കേഷന്‍ സെന്ററില്‍ നിന്ന് പ്രഫഷണല്‍ അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് റോയല്‍ സൗദി എംബസിയുടെ അറിയിച്ച്. സൗത്ത് […]

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദിക്ക് നേട്ടം; മലയാളി താരം കരുത്തായി

റിയാദ്: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യന്‍ ദേശീയ ടീമിന് നേട്ടം. ടീമിലെ മലയാളി താരത്തിന്റെ കരുത്തില്‍ രണ്ട് വെങ്കല മെഡല്‍ നേടി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ കസാകിസ്ഥാന്‍ ഫ്യൂചര്‍ സീരീസ്-2023ല്‍ മിക്‌സഡ് ഡബിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുത്ത ഖദീജ നിസയുടെ ടീം ആണ് മെഡല്‍ നേടിയത്. കസാകിസ്ഥാനിലെ ശയിംകെന്റിലായിരുന്നു മത്സരം. വനിതാ ഡബിള്‍സില്‍ ഖദീജ നിസയോടൊപ്പം സൗദി താരം ഹയാ അല്‍ മുദരയായിരുന്നു പങ്കാളി. മിക്‌സഡ് ഡബിള്‍സില്‍ മെഹദ് ശൈഖും കളിച്ചു. കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ താരങ്ങളായിരുന്നു

Damam, gulf, Jeddah, Riyad

സൗദി തൊഴില്‍ വിസ സ്റ്റാമ്പിംഗ് 5ന് പുനരാരംഭിക്കും

റിയാദ്: ബയോമെട്രിക് എന്റോള്‍മെന്റിനെ തുടര്‍ന്ന് തടസ്സപ്പെട്ട തൊഴില്‍ വിസ സ്റ്റാമ്പിംഗ് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയം പുനരാരംഭിക്കുന്നു. തൊഴില്‍, ഫാമിലി റസിഡന്റ് വിസകളാണ് സ്റ്റാമ്പ് ചെയ്യുന്നത്. ഇതിനായി പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാമെന്ന് സൗദി റോയല്‍ എംബസി റിക്രൂട്‌മെന്റ് എജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിര്‍ബന്ധമാണെന്ന വ്യവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി തൊഴില്‍ വിസ സ്റ്റാമ്പിംഗിന് അപേക്ഷ സമര്‍പ്പിക്കാന്‍ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനാണ് പരിഹാരമായത്. ജൂണ്‍ അഞ്ചിന്

Damam, gulf, Jeddah, Riyad

വിസ സ്റ്റാമ്പിംഗിന് തൊഴില്‍ കരാര്‍ നിര്‍ബന്ധം

റിയാദ്: തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റ്. ചേംബര്‍ ഓഫ് കോമേഴ്‌സ് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍ ഇല്ലാത്ത അപേക്ഷകള്‍ സ്റ്റാമ്പ് ചെയ്യില്ലെന്നും മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കി. തൊഴില്‍ കരാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ നിലവിലുണ്ട്. എന്നാല്‍ ദല്‍ഹിയിലെ സൗദി എംബസി സ്റ്റാമ്പ് ചെയ്യുന്ന വിസകള്‍ക്ക് മാത്രമാണ് വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയിരുന്നത്. മുംബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കുഞ ട്രാവല്‍ ഏജന്‍സികള്‍ നിര്‍ബന്ധമായും തൊഴില്‍ കരാര്‍

Damam, gulf, Jeddah, Riyad

ഹുസൈന്‍-റജ്‌വ രാജകീയ വിവാഹം

റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ അബ്ദുല്ല വിവാഹിതനായി. സൗദി യുവതി ആര്‍ക്കിടെക്റ്റായ റജ്‌വ അല്‍ സെയ്ഫ് ആണ് വധു. ആഡംബര വിവാഹത്തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹ ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. രാജകീയ വിവാഹങ്ങള്‍ നടക്കുന്ന സഹ്‌റാന്‍ പാലസിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും അതിഥികളും വധുവരന്‍മാരെ കെട്ടാരത്തിലേക്ക് ആനയിച്ചു. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് വസ്ത്രമണിഞ്ഞാണ് റാജ്‌വ എത്തിയത്. മിലിട്ടറി യൂണിഫോമിലായിരുന്നു ഇരുപത്തിയെട്ടുകാരനായ ഹുസൈന്‍ അബ്ദുല്ല്. യുഎസ് പ്രഥമവനിത ജില്‍

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തക സിന്ധു ഷാജിക്ക് യാത്രയയപ്പ്

റിയാദ്: സാമൂഹിക പ്രവര്‍ത്തക സിന്ധു ഷാജിക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി. കേളി വനിതാ വേദി സെക്രട്ടറി, കുടുംബവേദി കോ ഓര്‍ഡിനേറ്റര്‍, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവാസി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റല്‍) സ്റ്റാഫ് നഴ്‌സ് ആണ്. അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പില്‍ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ

Damam, gulf, Jeddah, Riyad

കേളി സ്‌നേഹ സ്പര്‍ശം; ധാരണാപത്രം കൈമാറി

റിയാദ്: കേളി സ്‌നേഹ സ്പര്‍ശം പദ്ധതി കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിക്ക് തുണയാകുന്നു. ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കുന്നതിന് പാചകക്കാരനുളള ഒരു വര്‍ഷത്തെ ശമ്പളം കേളി നല്‍കും. ഇതുസംബന്ധിച്ച് കേളി കലാസാംസ്‌കാരിക വേദിയും ആശുപത്രി അധികൃതരും ധാരണാപത്രം കൈമാറി. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രബീഷ് അധ്യക്ഷനായ ചടങ്ങില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് ധാരണാപത്രം കൈമാറി. കേളിയുടെ സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ കേരളത്തിലെ

Damam, gulf, Jeddah, Riyad

ജീവിത സൗന്ദര്യം ആസ്വദിക്കാന്‍ ലക്ഷ്യം തിരിച്ചറിയണം: മുതുകാട്

റിയാദ്: ജീവിത ലക്ഷ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുകയുളളൂവെന്ന് മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്. ഓര്‍മ്മകള്‍ ദൃഢമാക്കി സൂക്ഷിക്കാന്‍ കഴിയണം. അത്രയും ധന്യമായ മറ്റൊന്നില്ല. കൂടിച്ചേരലുകളും സഹായങ്ങളും ആവിഷ്‌കരിച്ച് ജീവിതത്തെ സന്തുഷ്ടമാക്കണം. ഇതാണ് അലുംനി കൂട്ടായ്മകളുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. മമ്പാട് കോളെജ് പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ മുതുകാടിന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ നസംസാരിക്കുകയായിരുന്നു. ജീവിത ലക്ഷ്യം തിരിച്ചറിഞ്ഞപ്പോഴാണ് മാജിക്കിന്റെ മായാലോകത്തു നിന്നു പൂര്‍ണ്ണമായി മാറിയത്.

Damam, gulf, Jeddah, Riyad

കുരുന്നുകളെ വിര്‍ച്വല്‍ ഓട്ടിസത്തിലേക്ക് തളളിവിടരുത്: ഗോപിനാഥ് മുതുകാട്

റിയാദ്: ജീവകാരുണ്യ, കലാ കൂട്ടായ്മ എന്‍.എസ്.കെ ഒരുക്കിയ ‘സ്പന്ദനം-2023’ സാംസ്‌കാരികോത്സവം പ്രവാസി സമൂഹത്തിന് വേറിട്ട മനുഭവമായി. മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മനുഷ്യ ചിന്തകളില്‍ സ്‌നേഹം, സൗഹൃദം, അടുപ്പം എന്നിവയുടെ പ്രതിഭാസം സംഭവിച്ചുകഴിഞ്ഞാല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ലോകം സൃഷ്ടിക്കാന്‍ കഴിയുമെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്ന് വിര്‍ച്വല്‍ ഓട്ടിസത്തിന്റെ പിടിയാലാണ് കുട്ടികള്‍. അത് കൂടുതല്‍ ദുരിതം സമ്മാനിക്കും. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ കളിക്കാന്‍ നല്‍കുന്നു. അല്ലെങ്കി

Damam, gulf, Jeddah, Riyad

പുകവലി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം

റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി ‘റിസ’യുടെ നേതൃത്വത്തിലാണ് മത്സരം. മിഡില്‍ ഈസ്റ്റിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, കേരളത്തിലെ ആറു മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ലോകാരോഗ്യസംഘടനയുടെ പുകവലി വിരുദ്ധ പ്രചാരണ പ്രമേയം ‘പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം’ എന്ന വിഷയത്തിലാണ് പോസ്റ്റര്‍ രചനാ മത്സരം. സബ് ജൂനിയര്‍ (ഗ്രേഡ് 6-8), ജൂനിയര്‍ (ഗ്രേഡ് 9-10), സീനിയര്‍ (ഗ്രേഡ് 11-12) എന്നിങ്ങനെ

Damam, gulf, Jeddah, Riyad

ജോജി ജവര്‍ലിയാന് യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം സൗത്ത് യുണിറ്റ് നിര്‍വ്വാഹക സമിതി അംഗം ജോജി ജവര്‍ലിയാന് യാത്രയയപ്പ് നല്‍കി. റിയാദിലെ ഫാല്‍ ഹോള്‍ഡിങ് കമ്പനിയില്‍ കഴിഞ്ഞ 13 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജയരാജ് ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് റോയ് ഇഗ്‌നെഷ്യസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ്, ട്രഷറര്‍ സുരേഷ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കലാം, ജോയിന്റ് ട്രഷറര്‍ മന്‍സൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Damam, gulf, Jeddah, Riyad

ഗായിക ലന ലോറന്‍സിന് യാത്രയയപ്പ്

റിയാദ്: ഗായികയും നര്‍ത്തകിയുമായ ലെനാ ലോറന്‍സിന് റിയാദ് ഫാമിലി കുടുംബ കൂട്ടായിമ യാത്ര അയപ്പ് നല്‍കി. അസീസിയ അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. റൈസ് ബാങ്ക് ഫൗണ്ടര്‍ സലാം ടിവിഎസ്, ബിനോയ് കെ.പി, അലക്‌സ് കൊട്ടാരക്കര, നാസര്‍ ലൈസ്, ശിഹാബ് കൊട്ടുകാട്, നാസര്‍ കല്ലറ, നൗഷാദ് ആലുവ, സുലൈമാന്‍ വിഴിഞ്ഞം, മുത്തലിബ് കാലിക്കറ്റ്, അബ്ദുള്ള വല്ലാച്ചിറ, സക്കീര്‍ഹുസൈന്‍ നന്മ, വിജയന്‍ നയ്യാറ്റിങ്കര, വല്ലി ജോസ് തുടങ്ങിയര്‍ സന്നിഹിതായിരുന്നു. റിയാദ്

Damam, gulf, Jeddah, Riyad

വെറുപ്പിനെ ചെറുക്കാന്‍ സ്‌നേഹ സന്ദേശം ഏറ്റെടുക്കണം

റിയാദ്: ഇരുപത്തിനാലാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം ശ്രദ്ധേയമായി. സമാപന സമ്മേളനം കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവി ഡോ. അലി ബിന്‍ നാസര്‍ അല്‍ ശലആന്‍ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെയും ചിദ്രതയുടെയും ഭിന്നിപ്പിന്റെയും പ്രചരണങ്ങള്‍ നടക്കുന്ന കാലത്ത് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ സ്‌നേഹ സന്ദേശങ്ങള്‍ ദൗത്യമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആല്‍യാബിസ്, കെ.എന്‍. എം സംസ്ഥാന ട്രഷറര്‍

Damam, gulf, Jeddah, Riyad

സെന്‍ കുടുംബ കൂട്ടായ്മ യാത്രയയപ്പ്

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ സന്തോഷ് ലക്ഷ്മണന്റെ കുടുംബം നാട്ടിലേക്ക് മടങ്ങുന്നു. സന്തോഷിന്റെ പത്‌നി സോണിയ, മക്കളായ സായാ, സിയാന്‍ എന്നിവരാണ് മടങ്ങുന്നത്. ഇവര്‍ക്ക് സെന്‍ കുടുംബ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സെക്രട്ടറി ചിയറസ് ലാല്‍, പ്രസിഡന്റ് ഷാജി, ട്രഷറര്‍ അനൂപ് ഗോപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്‍ കുടുംബ കൂട്ടായ്മക്ക് വേണ്ടി മുന്‍ സെക്രട്ടറി അനൂപ് ഉപഹാരം സമ്മാനിച്ചു.

Scroll to Top