നടന വൈഭവം നിറഞ്ഞാടി; വൈദേഹി അഞ്ചാം വാര്‍ഷികം
റിയാദ്: നടന വൈഭവത്തിന്റെ താള വിസ്മയം ഒരുക്കി വൈദേഹി നൃത്ത വിദ്യാലയം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കുരുന്നുകളും കൗമാരക്കാരും അണിനിരന്ന വൈവിധ്യമാര്‍ന്ന നൃത്തനൃത്ത്യങ്ങള്‍ കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. നവ്‌റസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാം പ്രസാദിന്റെ പത്‌നി വിജയലക്ഷ്മി, അല്‍ യാസ്മിന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സംഗീത അനൂപ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രൊഫ. നദിയ ആതിഫ, അല്‍ ഫയസ് ഗ്രൂപ്പ് വൈസ് […]














