കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രതീക്ഷ നല്‍കുന്നു: അഡ്വ. കരീം ചേലേരി
റിയാദ്: ഇന്ത്യയിലെ മതേതര ജനാതിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയമാണ് കര്‍ണ്ണാടകയിലെ ജനങ്ങള്‍ നിയസഭ തിരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചതെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘ്പരിവര്‍ ശക്തികളെ പരാചയപെടുത്താനുള്ള ഉത്തരവാദിത്തമുളള രാഷ്ട്രീയ നയമാണ് മുസ്ലിം ലീഗ് നടത്തിയത്. രാജ്യ വ്യപകമായി സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഇന്ത്യയിലെ മതേതര ജനാതിപത്യ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ച റിബാത് എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം […]














