സാധാരണക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നു: ഒഐസിസി മലപ്പുറം
റിയാദ്: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ജനാതിപത്യ രീതിയില്‍ പ്രതിഷേധിച്ച മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ജനാതിപത്യ വിശ്വാസികള്‍ രംഗത്ത് വരണമെന്ന് ഓ.ഐ.സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പൗരന്റെ മൗലികാവകാശങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഹനിക്കപ്പെടുകയാണ്. സാധാരണ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഭരണകൂവെും ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നണി കണ്‍വീനറും […]














