വാറ്റ്: ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ ആലോചിക്കും
റിയാദ്: സമ്പദ് ഘടനക്ക് സ്ഥിരത കൈവരിച്ച് പൊതു ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ നികുതി ഭേദഗതി ആലോചിക്കുകയുളളൂവെന്ന് സൗദി ധനമന്ത്രി മുഹമ്മദ് മല്‍ ജദ്ആന്‍. ലോക രാജ്യങ്ങള്‍ക്ക് ആഘാതം സൃഷ്ടിച്ചതുപോലെ കൊവിഡ് സൗദി സമ്പദ് ഘടനയെയും ബാധിച്ചു. ഈ സാഹിര്യത്തിലാണ് നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. നികുതി വര്‍ധനവ് താല്‍ക്കാലികമാണെന്നും പുനപരിശോധിക്കുമെന്നും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.














