മലയാളി നഴ്‌സിന്റെ അവയവ ദാനം; രണ്ട് സൗദി പൗരന്‍മാര്‍ക്ക് പുനര്‍ ജന്മം
മിദിലാജ് വലിയന്നൂര്‍ റിയാദ്: സൗദിയില്‍ മരിച്ച മലയാളി നഴ്‌സ് ലിസി തോമസിന്റെ അവയവങ്ങള്‍ രണ്ട് സ്വദേശി പൗരന്‍മാര്‍ക്ക് പുനര്‍ജന്മമാകും. ധമനി വീക്കത്തെ തുടര്‍ന്ന് റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു എറണാകുളം കോഴിപ്പിള്ളി ലിസി തോമസ്. 53 വയസായിരുന്നു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദ എം സി എച്ച് ആശുപത്രിയില്‍ 20 വര്‍ഷം ഹെഡ് നഴ്‌സായി ജോലിചെയ്തു വരുകയായിരുന്നു. ദുബായ് വഴി കൊച്ചിയിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം














