ധാതു ഖനനം; കുതിപ്പിനൊരുങ്ങി സൗദി
അബ്ദുല്‍ബഷീര്‍ ഫത്തഹുദ്ദീന്‍ റിയാദ്: കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ധാതുഖനന രംഗത്ത് സവിശേഷ ശ്രദ്ധ നല്‍കുകയാണ് സൗദി അറേബ്യ. എണ്ണ ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും പുറമെ ധാതു ഖനനം സമ്പദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടുംതൂണായി മാറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ജിയോളജിക്കല്‍ മാപ്പ തയ്യാറാക്കുന്നതിനു വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഒപ്പു വച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ബോര്‍ഡും വിവിധ അന്തര്‍ദേശീയ ഏജന്‍സികളുമായാണ് കരാര്‍. 150 ദശലക്ഷം […]












