Sauditimesonline

najim
'റിംല സ്ട്രിങ്‌സ് അറേബ്യ' മാറ്റിവെച്ചു

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിച്ച 186 ഇന്ത്യക്കാര്‍: അംബാസഡര്‍ ഡോ. ഔസാഫ് സഈദ്

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യയില്‍ കൊവഡ് ബാധിച്ച് ചികിത്സയിലുളളത് 186 ഇന്ത്യക്കാരാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. സഫ്‌വാന്‍ ചെമ്മാട്, ഷഫ്‌നാസ് പാലക്കണ്ടിയില്‍ എന്നിവരാണ് മരിച്ചത്. മദീന, റിയാദ് എന്നിവിടങ്ങളില്‍ മരിച്ച ഇരുവരും കേരളത്തില്‍ നിന്നുളളവരാണെന്നും അംബാസഡര്‍ പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ വിവിധ പ്രവിശ്യകളിലുളള കമ്യൂണിറ്റി വളന്റിയേഴ്‌സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലും വന്‍കിട […]

gulf

സൗദിയില്‍ കോവിഡ് ബാധിതര്‍ 5,000 കടന്നു; ഇന്നു മരണം 8; റിയാദില്‍ കര്‍ഫ്യൂ കര്‍ശനമാക്കി

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 435 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5369 ആയി വര്‍ധിച്ചു.24 മണിക്കൂറിനിടെ എട്ട് പേര്‍ മരിച്ചു. 73 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് 84 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 889 പേര്‍ വീടുകളിലേക്ക് മടങ്ങി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ്, മക്ക, ദമ്മാം എന്നിവിടങ്ങളിലാണ് .ദമ്മാമില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കേസുകള്‍

gulf

ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറക്കും: ഒപെക് പ്ലസ് രാജ്യങ്ങള്‍

റിയാദ്: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറക്കാന്‍ ധാരണ. പ്രതിദിനം ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് കുറക്കുന്നത്. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാട് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. മൂന്നു ദിവസമായി തുടരുന്ന ചര്‍ച്ചകളുടെയും വിലപേശലുകളുടെയും അവസാനം എണ്ണ

Damam, gulf, Jeddah, Riyad

‘നമ്മുടെ ഭക്ഷണം ഒന്നാണ്’ പദ്ധതി തുടങ്ങി; ഫോണ്‍ ചെയ്യൂ… സൗദിയില്‍ മന്ത്രാലയത്തിന്റെ സൗജന്യ ഫുഡ് കിറ്റ് വീട്ടിലെത്തും

നൗഫൽ പാലക്കാടൻ റിയാദ്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗദി മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ സഹായം. ആവശ്യക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കിറ്റുകള്‍ വീട്ടിലെത്തിക്കും. രാജ്യത്തെ 13 പ്രവിശ്യകളിലും ഒരോ ജീവകാരുണ്യ സംഘടനയെ ആണ് ഭക്ഷ്യ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുളളത്. വിളിക്കേണ്ട നമ്പരും സമയവും ഇപ്രകാരം: റിയാദ് 920001426 (രാവിലെ എട്ട് മുതല്‍

Damam, gulf, Jeddah

സൗദിയില്‍ രോഗബാധിതര്‍ 4,934; മരണം 65 ആയി; ഇന്നു മുതല്‍ യാത്രകള്‍ക്ക് പാസ്സ് നിര്‍ബന്ധം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഇതുവരെ 65 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് മദീനയിലാണ് മരണ നിരക്ക് കൂടുതല്‍. ഇന്ന് ആറു പേരാണ് മരിച്ചത്. 472 പുതിയ കോവിഡ് പോസിറ്റിവ് കേസുകളും ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,934 ആയി ഉയര്‍ന്നു. 44 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ 805 പേര്‍ ആശുപത്രിവിട്ടു. ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലും മക്കയിലും

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). യാത്ര ചെയ്ത് ആശുപത്രിയിലോ ക്ലിനിക്കിലോ എത്താന്‍ കഴിയാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ മെഡിക്കല്‍ സഹായം ലഭ്യമാക്കുമെന്ന് ഐ എം എ റിയാദ് ചാപ്റ്റര്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരെ നേരിട്ട് ബന്ധപ്പെടാം. റിയാദിലെ എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും ടെലിഫോണില്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങള്‍ ലഭ്യമാക്കുമെന്നും ഐ

Damam, gulf, Jeddah, Riyad

സൗദിയില്‍ 7 മരണം; രോഗം ബാധിതരുടെ എണ്ണം 4,462

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ 429 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,462 ആയി. ഇന്ന് ഏഴ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണ സംഖ്യ 59 ആയി. ഇന്ന് വീടുകളിലേക്ക് പോയ 41 പേര്‍ ഉള്‍പ്പെ ൈരാജ്യത്ത് ഇതുവരെ 761 രോഗമുക്തി നേടി. നിലവില്‍ 3,642 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണ നിരക്ക് ഏറ്റവും കൂടുതല്‍ മദീനയിലാണ്. 22 രോഗികളാണ് ഇവിടെ മരിച്ചത്. രോഗമുക്തി

Damam, gulf, Jeddah, Riyad

ഇന്ത്യയിലുളള എം ഒ എച് ജീവനക്കാര്‍ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയില്‍ കഴിയുന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ന്യൂ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓണ്‍ലൈനിലാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. https://docs.google.com/forms/d/e/1FAIpQLSfK2aAdxRfk2DIk7t2WXUUl-leWQ9vz_APRTnCtgsdi8g1UcQ/viewform ഈ ലിങ്ക് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇ മെയില്‍, പേര്, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, സൗദിയിലെ ജോലി ചെയ്യുന്ന റീജയന്‍, ഇഖാമ നമ്പര്‍, പാസ്‌പോര്‍ട് നമ്പര്‍, വിസ നമ്പര്‍, റീ എന്‍ കാലാവധി തീരുന്ന തീയതി, ഇ

Damam, gulf, Jeddah, Riyad

പ്രവാസി സമൂഹത്തിന്റെ ആശങ്ക അകറ്റാന്‍ എംബസി ഇടപെടണം: റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി.

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആശങ്ക അകറ്റാന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് കെ എം സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി. പ്രത്യേക സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി,കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും എം.പി. യുമായ രാഹുല്‍ ഗാന്ധി, കേരള

Damam, gulf, Jeddah, Riyad

സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ തുടരും. മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച സാഹചര്യത്തിലാണ് അനിശ്ചിതമായി കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. കൊവിഡ് വൈറസിന്റെ വ്യാപനം തടയാനുളള നടപടികളുടെ ഭാഗമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവക്കാണ് പ്രഥമ പരിഗണന. ഇതു സംരക്ഷിക്കുന്നതിനാണ് കര്‍ഫ്യൂ തുടരുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

മലയാളി യുവാവിനെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം

റിയാദ്: ശിഫാ സനഇയ്യയില്‍ മലയാളി യുവാവിന് നേരെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം. സാമൂഹിക പ്രവര്‍ത്തകനും ശിഫാ മലയാളി സമാജം ജോയിന്റ് സെക്രട്ടറിയുമായ സന്തോഷ് തിരുവല്ലക്കു നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 8ന് കാറില്‍ ഹോട്ടലില്‍ നിന്നു പ്രഭാത ഭക്ഷണം വാങ്ങി വരുന്നതിനിടയിലാണ് സംഭവം. വാഹനത്തെ പിന്തുടര്‍ന്ന അക്രമി സന്തോഷ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ സന്തോഷിന് നേരെ തോക്ക് ചൂണ്ടിപഴ്‌സ് ആവശ്യപ്പെട്ടു. അലറി വിളിച്ചതോടെ തൊട്ടടുത്തുള്ള കമ്പനിയില്‍ നിന്നുളള ഒരാള്‍ കതകു

Damam, gulf, Jeddah, Riyad

പ്രവാസികളുടെ ആശങ്ക അകറ്റണം; കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ മിഷന്‍ നേതൃത്വം നല്‍കണം: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍

റിയാദ്: കോവിഡ് 19 വ്യാപനം പ്രവാസി ഇന്ത്യക്കാരെ ഗരുതരമായി ബാധിച്ചിച്ചാല്‍ എടുക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് നേരത്തെ തയ്യാറെടുക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ദനും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. അബ്ദുല്‍ അസീസ്. ജോലി, താമസം, ഭക്ഷണം ഇവക്കുപുറമെ രോഗനിര്‍ണയത്തിനും രോഗം വന്നവരില്‍ യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും സൗകര്യം ഒരുക്കണം. ക്വാറന്റൈന്‍ ആവശ്യമായാല്‍ അതിനുള്ള സൗകര്യം മുന്‍കൂട്ടി തയ്യാറാക്കണം. ആശങ്ക ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നാട്ടിലെത്തിക്കണ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ നിയമ നടപടിളും ആരംഭിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ നടപടികള്‍ കേരളത്തില്‍

Damam, gulf, Jeddah, Riyad

മൂന്നര വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയെ റിയാദില്‍ കണ്ടെത്തി

റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിനെയാണ് കണ്ടെത്തിയത്. തട്ടിപ്പുസംഘം മരുഭൂമിയില്‍ ബന്ധിയാക്കുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ട സമീഹ് റിയാദിലുളള സഹോദരന്റെ അടുത്ത് എത്തി. സൗദിയില്‍ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയ സംഭവമാണ് സമീഹിന്റെ തിരോധാനം. പൊലീസും നാട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും തിരോധാനത്തിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല 2016 ഡിസംബര്‍ 13ന് സുഹൃത്തിന്റെ കാറില്‍ ജോലി സ്ഥലത്തേക്ക് സമീഹ് ഒറ്റക്കാണ് ഡ്രൈവ് ചെയ്ത് പോയത്. ഇതിനിടെ വഴി

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു; ഇന്ന് 5 മരണം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു. മദീനയില്‍ മൂന്ന് വിദേശികളടക്കം നാല് പേരും ജിദ്ദയില്‍ ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇന്ന് 382 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4033 ആയി ഉയര്‍ന്നു. ഇന്ന് 35 പേര്‍ രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Scroll to Top