അബ്ദുല്‍ വഹാബിനും ഷക്കീല വഹാബിനും യാത്രയയപ്പ്
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ വഹാബിനും ഷക്കീല വഹാബിനും ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, സെക്രട്ടറി സിജു പീറ്റര്‍, ചാരിറ്റി കണ്‍വീനര്‍ ഷിഹാബ് പോളക്കുളം, ഉപദേശക സമിതി അംഗം സാജിദ് മുഹമ്മദ് എന്നിവര്‍ വീടു സന്ദര്‍ശിച്ചു മെമെന്റോയും സ്‌നേഹോപഹാരവും സമ്മാനിച്ചു. ആലപ്പുഴക്കാരുടെ കൂട്ടായ്മ ഇവ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചവരാണ് അബ്ദുല്‍ വഹാബും ഷക്കീല വഹാബും. രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തു സജീവ […]











