Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

gulf

gulf

സവ ഹജ്ജ് വോളണ്ടിയര്‍മാരെ ആദരിച്ചു

ജിദ്ദ: ഹാജ് തീര്‍ഥാടകര്‍ക്ക് സേവനം സമര്‍പ്പിച്ച സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വാളന്റിയര്‍മാരെ ആദരിച്ചു. അല്‍ റയാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ എം അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഹജ് കോണ്‍സുല്‍ സാബിര്‍ യുംഖാല്‍ബാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മലയാളികളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് മിഷന്‍ വൈസ് കോണ്‍സുല്‍ മാലതി ഗുപ്ത വനിതാ വളന്റിയര്‍ ക്യാപ്റ്റന്‍ ഫാത്തിമ അബ്ദുല്‍ […]

gulf

ശാസ്ത്ര പ്രതിഭകള്‍ക്ക് സയന്‍സ് ഇന്ത്യ ഫോറം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര പ്രതിഭകളെ ആദരിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമ്മാമിലെ അല്‍ കൊസാമാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അവാര്‍ഡ് വിതരണം നടന്നത്. ശാസ്ത്ര പ്രതിഭ പരീക്ഷയില്‍ അ ഗ്രേഡ് നേടിയ ഇന്ത്യന്‍ സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിയാദില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ആരോഗ്യ, ബയോടെക്‌നോളജി വിഭാഗം ഉപദേഷ്ടാവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വക്താവുമായ ഡോ. വൈ. കെ ഗുപ്ത മുഖ്യാിതിഥിയായിരുന്നു. കിംഗ് സൗദ്

gulf

‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

റിയാദ്: കഥാകൃത്ത് ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാ സമാഹാരം ‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 2ന് രാവിലെ 10ന് റൈറ്റെഷ്‌സ് ഫോറം ഹാളിലാണ് പ്രകാശനം. തിരുവനന്തപുരം ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാധകര്‍. ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ഡോ. പി.കെ. പോക്കര്‍, ഈ. കെ. ദിനേശന്‍, ഷാബു കിളിത്തട്ടില്‍, മസ്ഹര, ആര്‍.പി. മുരളി, രമേഷ് പെരുമ്പിലാവ്, മാധ്യമ പ്രവര്ത്തകര്‍, മാസ് ഷാര്‍ജ അംഗങ്ങള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഖ്യാനത്തിന്റെ

gulf

അടഞ്ഞ കത്തെങ്കിലും എഴുതാമായിരുന്നു; വാളയാര്‍ കേസില്‍ അടൂരിനെ ട്രോളി പി കെ കൃഷ്ണദാസ്

നൗഫല്‍ പാലക്കാടന്‍ റിയാദ്: പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന് വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആശങ്കയറിയിച്ചു അടഞ്ഞ കത്തെങ്കിലും എഴുതാമായിരുന്നെന്ന് പി കെ കൃഷ്ണദാസ്. മുന്‍ ബി ജെ പി പ്രസിഡന്റും കേന്ദ്ര റയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായ അദ്ദേഹം റിയാദില്‍ സംസാരിക്കുകയായിരുന്നു. കത്ത് പോയിട്ട് ഒരക്ഷം ഉരുവിടാന്‍ പോലും സാംസ്‌കാരിക നായകര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹംകുറ്റപ്പെടുത്തി. കൊടിയുടെ നിറം നോക്കി തുറന്ന കത്തെഴുതുന്നവരുടെ തനി നിറം ജനങ്ങള്‍ തിരിച്ചറിയും. സി പി എമ്മിന്റെ കൂലിയെഴുത്തുകാരായി ഇവര്‍ക്ക് പരിണാമം

gulf

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; ഇന്ന് തിരക്കിട്ട പരിപാടികള്‍

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്നലെ രാത്രി കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലെത്തിയ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ സ്വീകരിച്ചു. രാത്രി 11.05നാണ് പ്രധാനമന്ത്രി റിയാദില്‍ എത്തിയത്. ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. റോയല്‍ ഗാര്‍ഡ് ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ്, പത്‌നി ഫര്‍ഹ സഈദ്, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയില്‍

gulf

ഐ.ഒ.സി എന്ന പേരില്‍ കോണ്‍ഗ്രസിന് പുതിയ പ്രവാസി കൂട്ടായ്മ; സോണിയ ഗാന്ധിയെ കാണുമെന്ന് മലപ്പുറം ഒ.ഐ.സി.സി

റിയാദ്: ഇന്ത്യന്‍ നാഷാണല്‍ കോണ്‍ഗ്രസ്സിന് പുതിയ പോഷക സംഘടന നിലവില്‍ വന്നതില്‍ ആശയക്കുഴപ്പം. ഒ.ഐ.സി.സി എന്നപേരില്‍ വ്യവസ്ഥാപിതമായി പ്രവാസികള്‍ക്കിടയില്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിലനില്‍ക്കേ ഐ.ഒ.സി എന്ന പേരില്‍ മറ്റൊരു പ്രവാസി കൂട്ടായ്മ നിലവില്‍ വന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണുമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു. സന്ദര്‍ശനത്തിന് അനുമതി തേടി സോണിയ ഗാന്ധിക്ക് മെയില്‍ സന്ദേശം അയച്ചു. സോണിയ ഗാന്ധിയുടെ ഓഫീസ് നിര്‍ദേശിക്കുന്ന സമയത്ത്

gulf

ഉത്സവ ലഹരിയില്‍ സൗദി തലസ്ഥാനം: ടിക്കറ്റ് വില്‍പ്പന കോടി കവിയും

നൗഫല്‍ പാലക്കാടന്‍ റിയാദ്: ആഘോഷങ്ങളുടെ രാപകലുകളു ൈആനന്ദ ലഹരിയിലാണ് സൗദി തലസ്ഥാനം. ഈ മാസം പതിനൊന്നിന് ആരംഭിച്ച റിയാദ് സീസനാണ് നഗരത്തിന് ഉത്സവഛായ പകര്‍ന്നത്. പത്ത് ദിവസത്തിനകം മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ റിയാദ് സീസണിന്റെ പല വേദികളിലായി സന്ദര്‍ശനം നടത്തി. പത്രണ്ട് വേദികളുള്ള പരിപാടിയില്‍ അഞ്ചു വേദികളിലേക്ക് മാത്രമായി 83 ലക്ഷം ടിക്കെറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു. റിയാദ് സീസണിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി 1500 ലധികം വിദേശികള്‍ എന്റര്‍ടൈമെന്റ് വിസയില്‍ സൗദിയിലെത്തി. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന

gulf

മോദി ഇന്ന് റിയാദിലെത്തും: ഇന്ത്യക്കാരുമായി സംവദിക്കാന്‍ പൊതു പരിപാടിയില്ല

നൗഫല്‍ പാലക്കാടന്‍ റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന സന്ദര്‍ശനത്തിന് തിങ്കളാഴ്ച സൗദി അറേബ്യയിലെത്തും. റിയാദില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണമാണ് പ്രധാന പരിപാടി. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തും. സല്‍മാന്‍ രാജാവിെന്റ ക്ഷണം സ്വീകരിച്ചാണ് മോദി സൗദിയിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പൊതു പരിപാടി ഇല്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍

gulf

ദമാമില്‍ കോണ്‍സുലേറ്റ് വേണം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം. ഇതുന്നയിച്ച് സമന്വയ സാംസ്‌കാരികവേദി പ്രമേയം അവതരിപ്പിച്ചു. ഇതുസംബന്ധിച്ച നിവേദനം ഒക്ടോബര്‍ 29 ന് സൗദിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കും. പ്രവാസി സമൂഹത്തിനു വേണ്ടി വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിലൂടെ ദമാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്ന പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദമ്മാം, അല്‍ ഹസ, ഖഫ്ജി, അല്‍ ഖോബാര്‍, തുടങ്ങി സൗദിയിലെ പ്രധാന

gulf

സാംസ്‌കാരിക മാറ്റത്തിന് വര്‍ണം വിതറി കളര്‍ റണ്‍; ഫിനിഷിംഗ് പോയിന്റിലേക്ക് ഓടിയത് ആയിരങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: രാജ്യത്തിന്റെ സാംസ്‌കാരിക മാറ്റത്തിലേക്കുള്ള കൂട്ടയോട്ടം വേറിട്ട അനുഭവമായി. സൗദി തലസ്ഥാനത്ത് നടന്ന ‘കളര്‍ റണ്‍’ കൂട്ടയോട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും സ്വദേശികളും വിദേശികളും ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു. റിയാദിലെ ബോള്‍വാര്‍ഡ് സ്‌ക്വയറില്‍ നിന്നാണ് അഞ്ച് കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ഓട്ടം ആരംഭിച്ചത്. മുന്‍ കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിച്ച വെള്ള ടിഷര്‍ട്ടും ഹെഡ് ബാന്‍ഡും ധരിച്ച് ആബാലവൃദ്ധം അതിരാവിലെ സാംസകാരിക മാറ്റത്തിലേക്ക് ചുവടു വെച്ചു. ലോകത്തിലെ ഏറ്റവും വലിയ മാരത്തോണ്‍ സീരിയസാണ് അയ്യായിരം മീറ്ററുള്ള

gulf

കെ ബി എഫ് കുടുംബ സംഗമം

റിയാദ്: മലയാളി സംരംഭകരുടെ കൂട്ടായ്മ കേളരളൈറ്റ്‌സ് ബിസ്സിനെസ്സ് ഫോറം (കെ.ബി.എഫ്) കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ്മയിലെ നൂറ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി മുഖ്യരക്ഷാധികാരി ഫഌരിയ ഗ്രൂപ് എം.ഡി അഹ്മദ് കോയ ഉദ്ഘാടനം ചെയ്തതു. സോഷ്യല്‍ മീഡിയയുടെ ഗുണവും ദോഷവും എന്ന വിഷയം സുഹാസ് ചെപ്പോളി അവതരിപ്പിച്ചു. ചെയര്‍മാന്‍ സഹീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. മിര്‍ഷാദ് ബക്കര്‍ സ്വാഗതവും, മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു. സംഗീത വിരുന്ന്, കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ ഉബൈദ് എടവണ്ണയും ഷഫീഖ്

gulf

കേരള ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം

റി യാദ്: മലയാളി സംരംഭകരുടെ കൂട്ടായ്മ കേളരളൈറ്റ്‌സ് ബിസ്സിനെസ്സ് ഫോറം (കെ ബി എഫ്) പുനസംഘടിപ്പിച്ചു. ബെഞ്ച് മാര്‍ക്ക് കമ്പനി എം.ഡി സഹീര്‍ തിരൂര്‍ (ചെയര്‍മാന്‍), മിര്‍ഷാദ് ബക്കര്‍ (ജനറല്‍ കണ്‍വീര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് പുതുയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മുനീബ് പാഴൂര്‍, മുജീബ് എടവണ്ണ (വൈസ് ചെയര്‍മാന്മാര്‍), ഷറഫു പുളിക്കല്‍, വിഎം. അഷ്‌റഫ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഫൈസല്‍ ബിന്‍ അഹമ്മദ് (ചീഫ്

gulf

ഉംറ ബസ് അപകടം: മരിച്ച ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി

മരിച്ചവരില്‍ റിയാദ് ലുലു ജീവനക്കാരനും റിയാദ്: ഈ മാസം 16ന് മദീന – മക്കാ റോഡില്‍ ഉണ്ടായ ഉംറ ബസ് അപകടത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി ജിദ്ദ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത ഏഴ് പേര്‍ വെന്തു മരിച്ചതായാണ് കരുതുന്നത്. അത്ഭുതകരമായ രക്ഷപ്പെട്ട രണ്ടു ഇന്ത്യക്കാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മാതിന്‍ ഗുലാം വലേല, ഭാര്യ സെബ നിസം ബഗ്ബാന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ ഉള്‍പ്പെട്ട റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

gulf

റിയാദ് കളര്‍ റണ്‍ ശനിയാഴ്ച: ബോളീവാര്‍ഡ് ചത്വരം നിറമണിയും

നൂറു കണക്കിന് പ്രവാസികളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നൗഫല്‍ പാലക്കാടന്‍ റിയാദ്: ‘റിയാദ് സീസണ്‍’ ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 26 ന് ശനിയാഴ്ച നടക്കുന്ന കളര്‍ റണ്ണിന്റെ ഒരുക്കം അവസാന ലാപ്പില്‍. ഓണ്‍ലൈനിലൂടെ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. വൈകീട്ട് ആറു മുതല്‍ രാതി പത്രണ്ട് മണിവരെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ പ്രതേകം സജ്ജീകരിച്ച സ്റ്റാളുകളിലാണ് കിറ്റ് വിതരണം. മത്സര സമയത്ത് ധരിക്കേണ്ട രജിസ്‌ട്രേറ്റീഷന്‍ നമ്പര്‍, ടിഷര്‍ട്ട്, ഹെഡ്ബാന്‍ഡ്,

Scroll to Top